‘കണ്ണിന് കുളിരായി’ കത്താറയിലെ സ്പ്ളാഷ് വാട്ടര്‍ പാര്‍ക്ക്
text_fieldsദോഹ: സന്ദര്‍ശകര്‍ക്ക് കൗതുകം പകര്‍ന്ന് കത്താറ കള്‍ച്ചറല്‍ വില്ളേജില്‍ പുതിയ സ്പ്ളാഷ് വാട്ടര്‍ പാര്‍ക്കിന് തുടക്കമായി.
കത്താറയിലെ കടല്‍ തീരത്തെ ഗേറ്റ് നമ്പര്‍ നാലിലാണ് പുതിയ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്്. രാജ്യത്തെ സ്വദേശികളേയും പ്രവാസികളേയും സന്ദര്‍ശകരേയും ഒരുപോലെ ആകര്‍ഷിക്കുന്ന സവിശേഷതകളാണ് പാര്‍ക്കിലുള്ളത്. ഖത്തറി കമ്പനിയായ അല്‍ഖാത് ആണ് പാര്‍ക്കിന്‍്റെ പ്രവര്‍ത്തനം നിര്‍വഹിക്കുന്നത്. ജല സവാരികള്‍ തുടങ്ങി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി വിനോദ സൗകര്യങ്ങളാണുള്ളത്.
സാധാരണ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ 70,000 മുതല്‍ ഒരു ലക്ഷം വരെ സന്ദര്‍ശകരാണ് കത്താറയിലത്തെുന്നത്. 150 മീറ്റര്‍ സിപ് ലൈന്‍, 50 മീറ്റര്‍ സിറ്റി സ്ലൈഡ് എന്നിവയാണ് പാര്‍ക്കിലെ പ്രത്യേകതകള്‍. സ്ളിപ് സ്ലൈഡ്സ്, ബബിള്‍ സോക്കര്‍, സോപ്പി ഫീല്‍ഡ്സ്, വാട്ടര്‍ പാര്‍ക്ക് സിറ്റി, ഗെയിമുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ കായിക മത്സരങ്ങള്‍ എന്നിവയും പാര്‍ക്കിലുണ്ട്. പ്രവേശത്തിന് 100 റിയാലാണ് .100 റിയാല്‍ മുടക്കിയാല്‍ എല്ലാ സവാരികളിലും ഗെയിമുകളിലും പങ്കെടുക്കാം. എന്നാല്‍ സിപ് ലൈന്‍ ഉപയോഗിക്കുന്നവര്‍ അധിക 100 റിയാല്‍ നല്‍കണം. ഉയരങ്ങളിലെ സാഹസികത നിറഞ്ഞ സിപ് ലൈനാണ് ഏറ്റവും ആകര്‍ഷണം. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായുള്ള തല്‍സമയ പ്രദര്‍ശനങ്ങള്‍ക്കായി പ്രത്യേക വേദിയും തയ്യറാക്കിയിട്ടുണ്ട്.
രണ്ട് മാസത്തേക്ക് പ്രവര്‍ത്തനം തുടരുമെന്ന് കത്താറ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഹമ്മദ് അബ്ദുള്‍ റഹ്മാന്‍ അല്‍ സെയ്ദ് പറഞ്ഞു. കടല്‍ തീരത്ത് അപൂര്‍വ സവിശേഷതകളുമായി ഇതാദ്യമായാണ് വാട്ടര്‍ പാര്‍ക്ക് തുറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഒരുപോലെ ആസ്വാദിക്കാന്‍ കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
ദിവസവും വൈകിട്ട് മൂന്ന് മണി മുതല്‍ അര്‍ധരാത്രി വരെയാണ് പാര്‍ക്കിന്‍്റെ പ്രവര്‍ത്തനം. പാര്‍ക്കിലത്തെുന്ന സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദഹേം പറഞ്ഞു. 7,000 ചതുരശ്ര മീറ്ററാണ് പാര്‍ക്കിന്‍്റെ വിസ്തീര്‍ണം. പെരുന്നാള്‍ അവധി തുടങ്ങുന്നതോടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെയും പ്രതീക്ഷിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.