യോഗ്യമല്ലാത്ത 96 ടണ്‍ പഴം-പച്ചക്കറിയും 12,033 ടണ്‍ മാംസവും നശിപ്പിച്ചു ദോഹ: ദോഹ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞമാസം തങ്ങളുടെ നഗരസഭാ പരിധിയിലായി 1,430 പരിശോധനകള്‍ നടത്തിയതായി അറിയ�
text_fieldsദോഹ: ദോഹ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞമാസം തങ്ങളുടെ നഗരസഭാ പരിധിയിലായി 1,430 പരിശോധനകള്‍ നടത്തിയതായി അറിയിച്ചു. ആഗസ്റ്റ് മാസം നടത്തിയ
പരിശോധനയല്‍ വാണിജ്യ-വ്യവസായ, പൊതു സംരംഭക പരിധിയില്‍വരുന്ന 1975 (3) നമ്പര്‍ നിയമങ്ങളുടെ 150 ലംഘനങ്ങളും, ഭക്ഷ്യ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന നമ്പര്‍ 8 1990 നിയമത്തിന്‍െറ പരിധിയില്‍പ്പെടുന്ന ഒമ്പത് ലംഘനങ്ങളും കണ്ടത്തെി പ്പോര്‍ട്ടുകള്‍ നല്‍കി. ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയ പത്തോളം വാണിജ്യസ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് നിയമലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത് കടയടപ്പിക്കുക. ദോഹ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍നിന്നും പരിശോധനാ ഉദ്യോഗസ്ഥര്‍ 9,495 ടണ്‍ പച്ചക്കറികളാണ് ഭക്ഷ്യയോഗ്യമാണോ എന്ന് പരിശോധിച്ചത്.
ഭക്ഷ്യയോഗ്യമല്ലാത്ത 96 ടണ്‍ പഴം-പച്ചക്കറികള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മൃഗഡോക്ടര്‍മാര്‍ 51,793 ചെമ്മരിയാട്, 615 കാലികള്‍, 497 ഒട്ടകങ്ങള്‍ എന്നിവയെ പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭക്ഷ്യയോഗ്യമല്ളെന്ന് കണ്ട് നഗരസഭയില്‍നിന്ന് 12,033 ടണ്‍ മാംസം നശിപ്പിച്ചവയില്‍പ്പെടും. 1235 ടണ്‍ മല്‍സ്യം പരിശോധിച്ചതില്‍ ഒമ്പത് ടണ്‍ ഭക്ഷ്യയോഗ്യമല്ളെന്നു കണ്ടത്തെുകയും നശിപ്പിക്കുകയും ചെയ്തു. അല്‍ ഷമാല്‍ മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധിച്ച വിവിധ മത്സ്യഗണത്തിലും അര ടണ്‍ മല്‍സ്യം ഭക്ഷ്യയോഗ്യമല്ളെന്ന് കണ്ട് നശിപ്പിച്ചു.
മന്ത്രാലയത്തിന്‍െറ പബ്ളിക് കണ്‍ട്രോള്‍ വിഭാഗം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയ 123 വാഹനങ്ങള്‍ നീക്കം ചെയ്തു. അല്‍ ശമാല്‍ മുനിസിപ്പാലിറ്റിയില്‍ സമഗ്ര ശുചീകരണ പ്രവര്‍ത്തനങ്ങളും കീടനാശിനി പ്രയോഗവും നടത്തി. കീടനാശിനി പ്രയോഗം നടത്താനുള്ള 1440 അപേക്ഷകളാണ് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലത്തെിയത്. ഇത്തരം 2245 അപേക്ഷകളിന്മേല്‍ നഗരഭ വേണ്ട നടപടികളെടുക്കുകയും ചെയ്തു. മുനിസിപ്പാലിറ്റിയിലെ ഉദ്യാനപരിപാലന വിഭാഗം അല്‍ ഫുറൂസിയയില്‍ 22 പനകളും അല്‍ ഗരാഫയില്‍ 14 പനകളും നടുകയുണ്ടായി. കൂടാതെ ഫെബ്രുവരി 22 റോഡില്‍നിന്നും ചരലുകള്‍ നീക്കം ചെയ്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
