അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സുഡാനില്‍ ഉജ്ജ്വല സ്വീകരണം
text_fieldsദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്നലെ ഉച്ചയോടെ ഒൗദ്യോഗിക സന്ദര്‍ശനാര്‍ത്ഥം വടക്കന്‍ സുഡാന്‍ ആസ്ഥാനമായ ദാര്‍ഫോറിലത്തെി. സുഡാനില്‍ വര്‍ഷങ്ങള്‍ നീണ്ട് നിന്ന് ആഭ്യന്തര യുദ്ധത്തിന് അറുതി വന്നത് ഖത്തര്‍ മുന്‍കൈ എടുത്ത് നടത്തിയ സമാധാന ചര്‍ച്ചയെ തുടര്‍ന്നായിരുന്നു. സമാധാന ശ്രമത്തിന്‍്റെ അവസാന ഘട്ടമെന്ന നിലക്കാണ് അമീര്‍ നേരിട്ട് ദാര്‍ഫോറിലത്തെിയത്. ദോഹ ചര്‍ച്ചയുടെ ഫലം നേരിട്ട് വിലയിരുത്താനുള്ള അമീറിന്‍്റെ തീരുമാനം സുഡാനിലെ ജനത ആവേശത്തോടെയാണ് കാണുന്നത്. ഇന്നലെ സുഡാനില്‍ പുറത്തിറങ്ങിയ വാര്‍ത്താ മാധ്യമങ്ങള്‍ അമീറിന്‍്റെ സന്ദര്‍ശനത്തെ ചരിത്ര സന്ദര്‍ശനമായാണ് വിലയിരുത്തിയത്. ദാര്‍ഫോറിലെ അല്‍ ഫാഷീര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അമീറിനെയും സംഘത്തെയും സുഡാന്‍ പ്രസിഡന്‍്റ് ഉമര്‍ ബഷീര്‍ സ്വീകരിച്ചു.
വര്‍ഷങ്ങള്‍ നീണ്ട് നിന്ന ആഭ്യന്തര യുദ്ധം തകര്‍ത്ത ദാര്‍ഫോറിനെ പൂര്‍വാവസ്ഥയിലേക്ക് തിരികെ കൊണ്ട് വരാന്‍ വലിയ പിന്തുണയാണ് ഖത്തര്‍ ഭരണകൂടം നല്‍കിയത്. ആയിരക്കണക്കിന് താമസ കേന്ദ്രങ്ങളാണ് ഖത്തര്‍ ഇവിടെ നിര്‍മിച്ച് നല്‍കിയത്. നിരവധി ഗ്രാമങ്ങള്‍ തന്നെ ഖത്തറിലെ വിവിധ സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്ത് നിര്‍മിച്ചു.
സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുക മാത്രമല്ല കലാപമൊഴിഞ്ഞ സുഡാനിനെ പുനരുദ്ധീകരിക്കുന്ന കാര്യത്തിലും ഖത്തര്‍ നേതൃപരമായ പങ്കാണ് വഹിച്ചതെന്ന് ഖത്തറിലെ സുഡാന്‍ അംബാസഡര്‍ ഫത്ഹുല്ല അലി അഭിപ്രായപ്പെട്ടു. സുഡാന്‍ ജനത ഇന്ന് ആവേശത്തോയൊണ് അമീര്‍ ശൈഖ് തമീമിനെ സ്വീകരിച്ചത്. സുഡാന്‍ ജനതയുടെ ഹൃദയത്തില്‍ ഖത്തര്‍ അമീറിന് ഉന്നത പദവിയാണുള്ളതെന്നും അംബാസഡര്‍ വ്യക്തമാക്കി.
അമീറിന് ഹോണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് സുഡാനിലെ നീലെയ്ന്‍ യൂണിവേഴ്സിറ്റി ഹോണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ബഹുമാനിച്ചു. സുഡാനില്‍ സമാധാനം സ്ഥാപിക്കുന്നതിന് അമീര്‍ നല്‍കിയ പിന്തുണയും പരിശ്രമവും കണക്കിലെടുത്താണ് ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചത്. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും സമാധാനവും ഉറപ്പുവരുത്തുന്നതിലും ദാര്‍ഫുറില്‍ സമാധാനം സ്ഥാപിക്കുന്നതിനായി ദോഹ ഡോക്യുമെന്‍്റ് നടപ്പാക്കാന്‍ അമീര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ബഹുമതി. ദോഹ ഡോക്യുമെന്‍്റ് നടപ്പാക്കിയതിന്‍്റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സുഡാനിലത്തെിയ അമീറിന് ആഘോഷപരിപാടിയില്‍വെച്ച് നീലെയ്ന്‍ യൂണിവേഴ്സിറ്റി ഡീനും ബോര്‍ഡ് ചെയര്‍മാനുമായ പ്രൊഫസര്‍ മുഹമ്മദ് എലാമിന്‍ അഹമ്മദ് ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.