ഫ്രാന്‍സിലെ ഖത്തര്‍ നിക്ഷേപം 2,200 കോടി യു.എസ് ഡോളറില്‍ എത്തി
text_fieldsദോഹ: പൊതു-സ്വകാര്യ മേഖലകളിലായി ഫ്രാന്‍സിന്‍െറ സമ്പദ്രംഗത്തുള്ള ഖത്തര്‍ നിക്ഷേപം 2,200 കോടി യു.എസ് ഡോളറില്‍ എത്തിയതായി ഫ്രഞ്ച് വിദേശ വാണിജ്യ മന്ത്രി മത്തിയാസ് ഫെകി പറഞ്ഞു. ഖത്തറിന്‍െറ വിദേശ നിക്ഷേപം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമായി ഫ്രാന്‍സ് മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനായി ഫ്രാന്‍സിലെ 120-ഓളം കമ്പനികളാണ് ഖത്തറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് തിങ്കളാഴ്ച ഖത്തറില്‍ നടന്ന ബിസിനസ്സ്മെന്‍ അസോസിയേഷന്‍ (ക്യു.ബി.എ) സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കവെ മത്തിയാസ് പറഞ്ഞു. ഖത്തറില്‍നിന്നുള്ള വ്യവസായികളെ ഫ്രാന്‍സിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ 20,000 കമ്പനികളാണ് ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്നത്. വൈവിധ്യമാര്‍ന്ന സാമ്പത്തിക മേഖലയാണ് ഫ്രാന്‍സിന്‍േറതെന്നും, ഡിജിറ്റല്‍ സമ്പദ്ഘടനയിലൂന്നി വളരെ വേഗം വികാസം പ്രാപിച്ചുവരികയാണെന്നും സമ്പദ്രംഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രഞ്ച് സാമ്പത്തികരംഗം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനായി പുതിയ സാമ്പത്തിക പരിഷ്കാരങ്ങളാണ് ഫ്രഞ്ച് ഗവണ്‍മെന്‍റ് പിന്തുടരുന്നത്. ഇത് തങ്ങളുടെ ലക്ഷ്യസാക്ഷാത്കാരത്തിന് മുതല്‍കൂട്ടാകുന്നുണ്ട്. 85 ദശലക്ഷം സഞ്ചാരികളാണ് ഫ്രാന്‍സ് സന്ദര്‍ശിച്ചത്. 2020ഓടെ ഇത് നൂറു ദശലക്ഷം കണ്ട് ഉയര്‍ത്താനാണ് തങ്ങളുടെ പരിപാടിയെന്നും ഫെകി പറഞ്ഞു.
നവീന ആശയങ്ങളും ആധുനിക സാങ്കേതിക വിദ്യകളും സാമ്പത്തിക വളര്‍ച്ചക്കായി തങ്ങള്‍ ഉപയോഗിച്ചുവരുന്നു.
ഖത്തറിലെ ചെറുതും ഇടത്തരവുമായ വ്യവസായ സംരംഭകര്‍ക്കും പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും ഫ്രാന്‍സിലെ സംരംഭകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ഇരു രാജ്യങ്ങളിലെയും പ്രാദേശിക സാമ്പത്തികരംഗം അഭിവൃദ്ധിപ്പെടാന്‍ ഇതുപകരിക്കും -മത്തിയാസ് പറഞ്ഞു.
വിദേശ നിക്ഷേപങ്ങള്‍ വിപുലപ്പെടുത്താനുപകരിക്കുന്ന ഇത്തരം സമ്മേളനങ്ങള്‍ പുതിയ അവസരങ്ങളാണ് തുറന്നിടുന്നതെന്ന് ക്യു.ബി.എ ബോര്‍ഡംഗം ശൈഖ് ഹമദ് ഫൈസല്‍ ആല്‍ഥാനി പറഞ്ഞു.
ഖത്തറിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഫ്രാന്‍സിന് അഞ്ചാം സ്ഥാനമുണ്ട്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാരം 2015ല്‍ ഇരുപത് ബില്യന്‍ യൂറോയിലത്തെിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
