ഈദ് അവധി: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ തിരക്കൊഴിവാക്കാന്‍ നിര്‍ദേശങ്ങള്‍
text_fieldsദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഈദ് അവധിദിനങ്ങളോടനുബന്ധിച്ചുള്ള തിരക്കൊഴിവാക്കാന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നേരത്തെ തുടങ്ങിയ സഞ്ചാര സീസണ്‍ ഇപ്പോഴും നിലനില്‍ക്കുന്നതില്‍ യാത്രക്കാരുടെ തിരക്ക് സെപ്റ്റംബര്‍ 14 വരെ നീളുമെന്നാണ് കണക്കാക്കുന്നത്. സെപ്റ്റംബര്‍ 12 ഓടെയത്തെുന്ന ഈദുല്‍ അദ്ഹയുമായി ബന്ധപ്പെട്ട് യാത്രക്കൊരുങ്ങുന്നവര്‍ മൂന്നുമണിക്കൂര്‍ മുമ്പെ എയര്‍പോര്‍ട്ടിലത്തെണമെന്നും, സാധ്യമാകുന്നവര്‍ എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ച ‘ഇ-ഗേറ്റ്’ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും വിമാനത്താവള അതോറിറ്റി വെബ് സൈറ്റിലൂടെ അറിയിച്ചു. വിമാനം പുറപ്പെടുന്നതിന്‍െറ ഒരു മണിക്കൂര്‍ മുമ്പായി ചെക്ക്-ഇന്‍ കൗണ്ടറുകള്‍ അടക്കും. അതിനാല്‍ യാത്രക്കാര്‍ കഴിവതും ഓണ്‍ലൈന്‍ വഴി ചെക്ക്-ഇന്‍ ചെയ്ത് എയര്‍പോര്‍ട്ടിലത്തെണമെന്ന അഭ്യര്‍ഥനയുമുണ്ട്. യാത്രക്കാരെ സ്വീകരിക്കാനും യാത്രയാക്കാനുമായി എയര്‍പോര്‍ട്ടിലത്തെുന്നവര്‍ കുറഞ്ഞ കാലയളവിലേക്കുള്ള എയര്‍പോര്‍ട്ടിലെ കാര്‍ പാര്‍ക്കിങ് സംവിധാനം ഉപയോഗപ്പെടുത്തണം. ഇവിടെ ആദ്യ അര മണിക്കൂര്‍ സൗജന്യമായും പിന്നീടുള്ള ഓരോ മണിക്കൂറിനും അഞ്ച് റിയാല്‍ വീതവുമാണ് ചാര്‍ജ് ഈടാക്കുന്നത്. എന്നാല്‍, വിമാനത്താവളത്തില്‍ ഈയിടെ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടില്ല. യാത്രക്കാരല്ലാത്തവരെ ‘അറൈവല്‍, ഡിപ്പാര്‍ച്ചര്‍’ ഭാഗത്തേക്ക് കയറ്റിവിടുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡിപ്പാര്‍ച്ചര്‍ ഭാഗത്താണ് സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതലായും ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ചെറിയ കുട്ടികളെ യാത്രയാത്രക്കാനത്തെുന്നവര്‍ക്ക് മതിയായ രേഖകളോടെ ചെക്ക് ഇന്‍ ഭാഗത്തേക്ക് കടക്കാന്‍ അനുവാദനം നല്‍കുന്നുണ്ടെന്ന് എച്ച്.ഐ.എയെ ഉദ്ധരിച്ച്ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അറൈവല്‍ ടെര്‍മിനല്‍ കവാടത്തിനടുത്തായി വലിയൊരു സ്കാനര്‍ സ്ഥാപിച്ചതായും പുറത്തേക്ക് കടക്കുന്നവരെ ഇതുവഴിയാണ് കടത്തിവിടുന്നതെന്നും പോര്‍ട്ടല്‍ റിപ്പോര്‍ട്ടിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.