പൊതുമാപ്പിന് വന്‍ സ്വീകാര്യത; വിമാനടിക്കറ്റിന് എംബസിയും പ്രവാസി സംഘടനകളും സഹായം നല്‍കണമെന്ന്് ആവശ്യം
text_fieldsദോഹ: രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാര്‍ക്ക് നിയമ നടപടികള്‍ കൂടാതെ രാജ്യം വിടാന്‍ പ്രഖ്യാപിച്ച പൊതുമാപ്പിന് വന്‍ സ്വീകാര്യത. എന്നാല്‍ നാട് വിടാന്‍ ആഗ്രഹിക്കുന്നവര്‍ ഓപ്പണ്‍ എയര്‍ ടിക്കറ്റ് കൊണ്ടുവരണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പലര്‍ക്കും സാമ്പത്തികമില്ലായ്മ കാരണം വലിയ തടസ്സമായി മാറിയതായി വിലയിരുത്തപ്പെടുന്നു. താമസം നിയമവിധേയമല്ലാത്തതിനാല്‍ വര്‍ഷങ്ങളായി കൃത്യമായി ജോലി ഇല്ലാതിരുന്ന നിരവധി പേര്‍ക്ക് ഇത് വലിയ ഭാരമായി മാറിയിടുണ്ട്. ദോഹയിലെ ഉയര്‍ന്ന വാടകയും ഭക്ഷണവും ഉള്‍പ്പെടെ ചുരുങ്ങിയത് ആയിരം റിയാല്‍ വേണം ഒരു മാസം രാജ്യത്ത് കഴിച്ചുകൂട്ടാന്‍. ഇതിന് പുറമെ നാട്ടിലെ ബാധ്യതകള്‍ വേറെയും. അത്യാവശ്യത്തിന് മാത്രം ദിവസവേതനത്തിനും മറ്റും ജോലിക്ക് പോയിരുന്ന അനധികൃതതാമസക്കാര്‍ക്ക് നാട്ടിലേക്ക് തിരിക്കാന്‍ ഒരു ടിക്കറ്റ് കൂടി വാങ്ങുക എന്നത് വലിയ ബാധ്യതയായി മാറും.
ഇന്ത്യന്‍ എംബസിയും പ്രവാസി സംഘടനകളും പാവപ്പെട്ട അനധികൃത താമസക്കാര്‍ക്ക് നാട്ടിലേക്ക് തിരിക്കാനുളള ടിക്കറ്റ് ലഭ്യമാക്കാന്‍ മുന്നോട്ട് വരണമെന്നതാണ് പൊതുവെയുളള ആവശ്യം. എംബസിക്ക് കീഴിലുളള ഐ.സി.ബി.എഫ് ഫണ്ട് ഉപയോഗിച്ച് ഇത്തരം ആളുകള്‍ക്ക് ടിക്കറ്റ് ലഭ്യമാക്കണം. എംബസി സേവനങ്ങള്‍ക്കായി എത്തുന്നവരില്‍ നിന്നും വര്‍ഷങ്ങളായി ഒരു റിയാല്‍ വീതം എംബസിക്ക് കീഴിലുളള ജീവകാരുണ്യ സംഘടയായ ഐ.സി.ബി.എഫ് ഫണ്ടിലേക്ക് എംബസി ഈടാക്കുന്നുണ്ട്.
ഈ ഫണ്ട് പരമാവധി ഉപയോഗപ്പെടുത്തിയാല്‍ ടിക്കറ്റിന് പണമില്ലാത്തതിന്‍െറ പേരില്‍ പ്രായസപ്പെടുന്നവര്‍ക്ക് പൊതമാപ്പ് കാലവാധിയില്‍ നാട്ടിലത്തൊന്‍ സാധിക്കും. ലക്ഷകണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ നടത്തുന്ന പ്രവാസി സംഘടകളും അര്‍ഹരായവര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കാന്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ദോഹയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
തങ്ങളുടെ മാതൃപ്രസ്ഥാനങ്ങള്‍ക്കു വേണ്ട് ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് പിരിക്കുന്ന പ്രവാസി സംഘടനകള്‍ പ്രവാസികളുടെ അടിസ്ഥാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ട് വരണം. വെറും ഒരു ഹെല്‍പ്പ് ഡസ്ക് ആരംഭിച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കരുതെന്നും അര്‍ഹരായവരെ കണ്ടത്തൊനും അവര്‍ക്കാവശ്യമായ ടിക്കറ്റും മറ്റ് സാമ്പത്തിക സഹായം നല്‍കാനും പ്രവാസി സംഘടനകള്‍ രംഗത്തത്തെണമെന്നതാണ് പൊതുവെ ഉയരുന്ന ആവശ്യം.
പൊതുമാപ്പിന്‍്റെ ആനുകൂല്യം തേടുന്ന ഇന്ത്യക്കാരുടെ എണ്ണം 6000-8000ത്തിനുമിടയില്‍ ആകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ യാത്രാ ടിക്കറ്റിന്‍്റെ ബുക്കിങ്ങില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്നതില്‍ സംശയമില്ല.
പൊതുമാപ്പ്: സോഷ്യല്‍ ഫോറം ഹെല്‍പ്പ് ഡസ്ക് ആരംഭിച്ചു
ദോഹ: ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് പരമാവധി അവസരമൊരുക്കുന്നതിന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹെല്‍പ്പ് ഡസ്ക് ആരംഭിച്ചു. ശിക്ഷാ നടപടികള്‍ കൂടാതെ രാജ്യത്തേക്ക് മടങ്ങാന്‍ സൗകര്യം നല്‍കുന്ന ഈ അവസരം ഉപയോഗപ്പെടുത്താന്‍ അനധിക്യതമായി ഖത്തറില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാരും മുന്നോട്ട് വരണമെന്ന് സോഷ്യല്‍ ഫോറം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നതിനായി മൊയിനുദ്ദീന്‍ കോഴിക്കോട് കോര്‍ഡിനേറ്ററായി പ്രത്യേക സമിതിയെ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി നിയോഗിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 70516482 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
സുബൈര്‍ പട്ടാമ്പി(കേരളം), നസീര്‍ പാഷ(കര്‍ണാടക), ഉസ്മാന്‍(തമിഴ്നാട്), ഇഷ്തിയാഖ് ഡല്‍ഹി(ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍) എന്നിവരെ വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി നിയോഗിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.