സിറ്റി സെന്‍റര്‍ റൊട്ടാനയിലെ ജീവനക്കാര്‍ രക്തദാന ക്യാമ്പ് നടത്തി
text_fieldsദോഹ: സിറ്റി സെന്‍റര്‍ റൊട്ടാനയിലെ ജീവനക്കാര്‍ രക്തദാന ക്യാമ്പ് നടത്തി. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചായിരുന്നു രക്തദാനം. സമൂഹത്തില്‍ രക്തദാനത്തിന്‍െറ പ്രാധാന്യം പ്രചരിപ്പിക്കുകയും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രികളിലെ രക്തശേഖരം വര്‍ധിപ്പിക്കുകയുമാണ് ക്യാമ്പയിന്‍െറ ലക്ഷ്യം.
ഹോട്ടല്‍ മാനേജ്മെന്‍റും ജീവനക്കാരും രക്തദാന പരിപാടിയില്‍ പങ്കുകൊണ്ടു. മനുഷ്യ ജീവനുകള്‍ രക്ഷിക്കുന്നതില്‍ രക്തത്തിന് വലിയ പങ്കാണുള്ളതെന്നും, ആശുപത്രി രക്ത ബാങ്കുകളിലെ രക്തത്തിന്‍െറ അളവ് വര്‍ധിപ്പിക്കാന്‍ ലഭിച്ച അവസരം വിനിയോഗിക്കണമെന്നും ക്യാമ്പില്‍ സംബന്ധിച്ച എച്ച്.എം.സി പ്രതിനിധി പറഞ്ഞു. ‘സിറ്റി സെന്‍റര്‍ റൊട്ടാന ദോഹ’യില്‍നിന്നും ശേഖരിച്ച രക്തത്തിന്‍െറ അളവ് വളരെ വലുതാണെന്നും, ഇത് ആവശ്യമായ രോഗികള്‍ക്കായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രക്തദാനം നല്‍കി ജീവന്‍ രക്ഷിക്കുകയെന്നത് മനുഷ്യ നന്മയുടെ ഭാഗമാണ്. രക്തദാനം സാമൂഹിക ബാധ്യതയായിക്കണ്ട് ജീവന്‍ രക്ഷിക്കാനുള്ള ഇത്തരം സേവനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും ഹോട്ടല്‍ ജനറല്‍ മാനേജര്‍ ജോസഫ് കൗബത്ത് പറഞ്ഞു.
പരിസ്ഥിതി ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക എന്നത് പുതിയ ഹോട്ടല്‍ ഗ്രൂപ്പായ തങ്ങളുടെ നയങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് തങ്ങളുടെ ആദ്യ രക്തദാന പരിപാടിയാണെന്നും ഭാവിയിലും ഇത്തരം പരിപാടികളുമായി തങ്ങള്‍ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രക്താന ക്യാമ്പ് സംഘടിപ്പിക്കാനും വിജയിപ്പിക്കാനും മുന്നിട്ടിറങ്ങിയ പരിസ്ഥിതി-ആരോഗ്യ-സുരക്ഷാ മാനേജര്‍ നാദിന്‍ റിയച്ചിക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും കൗബത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.