ആഗോളതലത്തില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ കുറവ്
text_fieldsദോഹ: ലോകത്തെ വിവിധ രാജ്യങ്ങളിലായി കഴിയുന്ന പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 2015 ല്‍ രണ്ടുശതമാനം കുറവുരേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം അയച്ച മൊത്ത പണം 582 ബില്യന്‍ യു.എസ് ഡോളറാണ്. എന്നാല്‍, 2014ല്‍ 592 ബില്യന്‍ ഡോളറായിരുന്നു പ്രവാസികള്‍ നാട്ടിലേക്കയച്ചത്. എന്നാല്‍ അയക്കുന്ന പണത്തില്‍ കുറവ് സംഭവിച്ചെങ്കിലും പ്രവാസികളു െഎണ്ണം 2014 നെ അപേക്ഷിച്ച് 2015 ല്‍ കൂടിയിട്ടുണ്ട്. എന്നാല്‍ ഖത്തറില്‍ ഇന്ത്യാക്കാരാണ് ഏറ്റവും കൂടുതല്‍ സ്വന്തം രാജ്യത്തേക്ക് പണം അയച്ചത്. 398 കോടി യു.എസ് ഡോളര്‍. തൊട്ടുപിന്നില്‍ നേപ്പാളികളാണ്. 202 കോടി യു.എസ് ഡോളറാണ് അവര്‍ അയച്ചത്. അമേരിക്ക ആസ്ഥാനമായ പി.ഇ.ഡബ്ള്യു എന്ന ഗവേഷണ സ്ഥാപനമാണ് കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2015ല്‍ ഫിലിപ്പീന്‍സ് സ്വദേശികള്‍ നാട്ടിലേക്കയച്ചത് 116 കോടി യു.എസ് ഡോളറാണ്. ഈജിപ്ത് 105 കോടി യു.എസ് ഡോളര്‍, ബംഗ്ളാദേശ് 52 കോടി യു.എസ് ഡോളര്‍, ശ്രീലങ്ക 52 കോടി യു.എസ് ഡോളര്‍, പാക്കിസ്ഥാന്‍ 42 കോടി യു.എസ് ഡോളര്‍ എന്നിങ്ങനെയാണ് മറ്റു രാജ്യക്കാര്‍ അയച്ച പണത്തിന്‍െറ തോത്. വിവിധ രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യം പിടികൂടിയ 2009നുശേഷം ആദ്യമായാണ് ലോകത്ത് പ്രവാസികളില്‍നിന്നുള്ള പണമൊഴുക്ക് തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറയുന്നത്.
നിലവില്‍ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ എണ്ണം ഇരുപതു വര്‍ഷം മുമ്പുള്ള പ്രവാസികളുടെ എണ്ണത്തിലും ഇരട്ടിയാണ്. എന്നാല്‍, 2009 നുശേഷം പ്രവാസികളയക്കുന്ന പണത്തിന്‍െറ തോതില്‍ വര്‍ഷംതോറും ഉയര്‍ച്ച മാത്രമായിരുന്നു രേഖപ്പെടുത്തിയത്. രാജ്യത്തുള്ള വിദേശികളുടെ ജനസംഖ്യക്ക് ആനുപാതികമായാണ് നാട്ടിലേക്കയക്കുന്ന പണത്തിന്‍െറ തോതിലും വര്‍ധന പ്രകടമാകാറ്. 2005ല്‍ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ എണ്ണം 191 ദശലക്ഷം ആയിരുന്നെങ്കില്‍ ഇപ്പോഴത് 243 ദശലക്ഷമായി മാറിയിട്ടുണ്ട്. മൂന്നു ശതമാനത്തോളം സ്ഥിരതയാണ് പ്രവാസി ജനസംഖ്യാവളര്‍ച്ചയിലുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
