സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ദിനേനെ എത്തുന്നത് 300 ടണ്‍ പച്ചക്കറി-പഴം
text_fieldsദോഹ: ദിനേനെ 300 ടണ്ണിലധികം പച്ചക്കറി-പഴവര്‍ഗങ്ങള്‍ ദോഹ സെന്‍്റ്രറല്‍ മാര്‍ക്കറില്‍ എത്തുന്നുണ്ടെന്ന് ഒൗദ്യോഗിക കണക്ക്. മുപ്പത് രാജ്യങ്ങളില്‍ നിന്നായാണ് പ്രധാനമായും ഇവ എത്തിച്ചേരുന്നത്. ഇതില്‍ 50 ടണ്‍ യു.എ.ഇ വഴിയും 250 ടണ്‍ എത്തിച്ചേരുന്നത് സൗദി അറേബ്യ വഴിയുമാണ്. നാല് ദിവസം കൊണ്ടാണ് ഇത് വിറ്റഴിക്കപ്പെടുന്നത്. ശീതീകരിച്ച ട്രൈലറുകളില്‍ എത്തുന്ന പച്ചക്കറികളും പഴ വര്‍ഗങ്ങളും വില്‍പ്പനക്ക് യോഗ്യമാണോ എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അബൂസംറ അതിര്‍ത്തിയില്‍ നിന്ന് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നത്. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ എത്തുന്ന ട്രൈലറുകളില്‍ നിന്ന് ശക്തമായ ചൂടിലും മേല്‍ക്കൂര മാത്രമള്ള ലേലത്തറയിലേക്ക് എത്തിക്കുകയാണ് പതിവ്. ഇവിടെ നിന്ന് വേണം കടകളിലേക്കും പിന്നീട് ഉപഭോക്താക്കളിലേക്കും എത്താന്‍. ആഴ്ചയില്‍ ഏഴ് ദശലക്ഷം റിയാലിനെങ്കിലും വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ശക്തമായ ചൂടില്‍ മണിക്കൂറുകളോളം പുറത്ത് വെക്കുന്ന പച്ചക്കറികള്‍ വേഗം കേട് വരാനുള്ള സാധ്യത കൂടുതലാണ്. അത് കൊണ്ട് തന്നെ ലേലത്തിന് വെക്കുന്ന സ്ഥലം ശീതികരിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ കേട് വരുന്നത് തടയാനാകുമെന്നും വിലയിരുത്തപ്പെടുന്നു. സ്വദേശി ഉല്‍പ്പന്നങ്ങളുടെ എണ്ണവും തോതും വര്‍ധിപ്പിക്കാനുള്ള നടപടിയാണ് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള ആദ്യന്തിക പരിഹാരം. കൂടുതല്‍ പച്ചക്കറികള്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കാനുളള സാഹചര്യം ഉണ്ടാകണമെന്ന അഭിപ്രായമാണ് സ്വദേശി കര്‍ഷകര്‍ മുമ്പോട്ട് വെക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.