മിലിപോള്‍ ഖത്തര്‍ പ്രദര്‍ശനത്തിന് ഇന്ന് തുടക്കം
text_fieldsദോഹ: മധ്യപൂര്‍വ മേഖലയിലെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച പ്രധാന പ്രദര്‍ശനമായ മിലിപോള്‍ ഖത്തര്‍-2016 ഇന്ന് രാവിലെ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യും. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം. നവംബര്‍ രണ്ടുവരെ നടക്കുന്ന പ്രദര്‍ശനത്തില്‍ 35 രാജ്യങ്ങളില്‍ നിന്നായി 220 സുരക്ഷാ കമ്പനികള്‍ പങ്കെടുക്കുമെന്ന് മിലിപോള്‍ ഖത്തര്‍ കമ്മറ്റി പ്രസിഡന്‍്റ് ബ്രിഗേഡിയര്‍ നാസ്സര്‍ ബിന്‍ ഫഹദ് അല്‍താനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫ്രഞ്ച് കമ്പനിയായ കൊമെക്സ്പോസിയവുമായി ചേര്‍ന്നാണ് പ്രദര്‍ശനം നടത്തുന്നത്. ഖത്തറില്‍ നിന്നും ഇത്തവണ സുരക്ഷയുമായി ബന്ധപ്പെട്ട 47 കമ്പനികളാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫ്രാന്‍സില്‍ നിന്നും 27 കമ്പനികളും പങ്കെടുക്കും.
വളരെ പുതിയതും അത്യാധുനികവുമായ സുരക്ഷാ ഉപകരണങ്ങളും സാ¤േങ്കതിക വിദ്യകളും പ്രദര്‍ശനത്തില്‍ ഉണ്ടാകും. അള്‍ജീരിയ, പാക്കിസ്ഥാന്‍,സൈപ്രസ്, ബെലിസ്,ജോര്‍ദാന്‍, ലിത്തുവാനിയ, ലക്സെംബര്‍ഗ്, ഉഗാണ്ട എന്നീ എട്ട് രാജ്യങ്ങള്‍ കൂടി ആദ്യമായി ഇത്തവണത്തെ പ്രദര്‍ശനത്തില്‍ പങ്കെടുടുക്കുന്നുണ്ട്. 44 പുതിയ ഉത്പന്നങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിലുള്ളത്.
ഉത്പന്നങ്ങളുടെ കാര്യത്തില്‍ 2014 ലെ പ്രദര്‍ശനത്തിനേക്കാള്‍ അമ്പത് ശതമാനം ഇത്തവണത്തെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കണ്‍വെന്‍ഷന്‍ സെന്‍്ററിലെ 7,700 ചതുരശ്ര മീറ്ററിലാണ് പ്രദര്‍ശനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് വരെയും നവംബര്‍ രണ്ടിന് രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയുമാണ് പ്രദര്‍ശനം. വാര്‍ത്താസമ്മേളനത്തില്‍ മിലിപോള്‍ ഖത്തര്‍ കമ്മറ്റി അംഗവും ആഭ്യന്തര മന്ത്രാലയം സാമ്പത്തിക കാര്യ ഡയറക്ടറുമായ ബ്രിഗേഡിയര്‍ അഹമ്മദ് അബ്ദുല്ല അല്‍ ജമാല്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലോജിസിറ്റിക്സ് അസി.ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൗദ് റാഷിദ് അല്‍ ഷാഫി, ലഫ്റ്റനന്‍്റ് കേണല്‍ ഹുസ്സെയ്ന്‍ അമാന്‍ അല്‍ അലി, മിലിപോള്‍ പ്രദര്‍ശന ഡയറക്ടര്‍ മുറിയേല്‍ കഫാന്‍്ററിസ്, കോമെക്സ്പോസിയം സുരക്ഷാ വിഭാഗം ഡയറക്ടര്‍ മിഖായേല്‍ വെതര്‍സീദ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.