കാലാവധി തീരാന്‍ ഒരുമാസം ബാക്കി
text_fieldsദോഹ: രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിട്ട് രണ്ട് മാസം പൂര്‍ത്തിയാകുന്നു. ഒരുമാസം കൂടിയാണ് ഇനി പൊതുമാപ്പിന് സമയം അവശേഷിക്കുന്നത്. എന്നാല്‍ പൊതുമാപ്പിന്‍െറ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ ഉണ്ടെങ്കില്‍ കര്‍ശനമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ ഒന്നിന് ശേഷം കുടിയേറ്റ നിയമം ലംഘിച്ച് ഖത്തറില്‍ തങ്ങുന്നവരെ കണ്ടത്തൊന്‍ ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പ് കര്‍ശനമായ പരിശോധന കാമ്പയിന്‍ നടത്തുമെന്ന് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ജാബര്‍ ലെബ്ദ പറഞ്ഞു. പൊതുമാപ്പിന്‍്റെ ആനുകൂല്യം തേടാതെ വീണ്ടും രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്ക് കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്‍െറ മുന്നറിയിപ്പ്. പൊതുമാപ്പിന്‍്റെ ആനുകൂല്യം തേടുന്ന പ്രവാസികള്‍ വളരെ അധികം പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം രാജ്യത്തിലേക്ക് മടങ്ങാനത്തെുന്നവര്‍ യാത്രാ ടിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കുന്നുണ്ട്. യാത്രാ ടിക്കറ്റിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളും വരുന്നുണ്ട്. പണമില്ലാത്ത അപേക്ഷകര്‍ക്ക് മാനുഷിക പരിഗണന നല്‍കി നാട്ടിലേക്ക് പോകാനുള്ള സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കേസുകളില്‍ പ്രതികളല്ലാത്ത പ്രവാസികള്‍ക്ക് രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ 15 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി നടപടികള്‍ ലളിതമാക്കിയിരിക്കുന്നതായും ബ്രിഗേഡിയര്‍ ലെബ്ദ വ്യക്തമാക്കി. പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസവും സംബന്ധിച്ച 2009ലെ നാലാം നമ്പര്‍ നിയമം ലംഘിച്ചവര്‍ക്കാണ് പൊതുമാപ്പ്.
വിവിധ കാരണങ്ങളാല്‍ രാജ്യത്തെ കുടിയേറ്റ നിയമം ലംഘിച്ച് താമസിക്കുന്നവര്‍ക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.
നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍ക്കും സന്ദര്‍ശക വിസയില്‍ എത്തി വിസ പുതുക്കാതെയുള്ള വ്യക്തികള്‍, കുടുംബാംഗങ്ങള്‍, സ്പോണ്‍സറുടെ അടുത്ത് നിന്ന് നിന്ന് വിവിധ കാരണങ്ങളാല്‍ ഒളിച്ചോടിയവര്‍, നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍ എന്നിവര്‍ക്കെല്ലാം പൊതുമാപ്പിന് അപേക്ഷിക്കാം. പാസ്പോര്‍ട്ട്, ഓപ്പണ്‍ ടിക്കറ്റ് അല്ലങ്കെില്‍ റിസര്‍വേഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡിന്‍്റെ പകര്‍പ്പ് അല്ലങ്കെില്‍ രാജ്യത്തേക്ക് പ്രവേശിച്ചപ്പോള്‍ ലഭിച്ച വിസയുടെ പകര്‍പ്പ് എന്നീ രേഖകളുമായി വേണം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്‍്റെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗത്തെ സമീപിക്കുവാന്‍.
എല്ലാ ആഴ്ചയിലും ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ചക്ക് പന്ത്രണ്ട് മണി മുതല്‍ രാത്രി എട്ട് വരെയാണ് സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍.
മലയാളികളായ പ്രവാസികളെ സഹായിക്കാന്‍ നിരവധി പ്രവാസി സംഘടനകള്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
