ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കും -അംബാസഡര്‍ പി.കുമരന്‍
text_fieldsദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതവും ജനകീയവുമാക്കി മാറ്റുമെന്ന് ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ പറഞ്ഞു. സാധാരണക്കാരായ ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് സൗഹൃദപൂര്‍വ്വം പരിഹാരം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ‘ഇന്ത്യന്‍ മീഡിയ ഫോറം ‘ അംഗങ്ങളുമായുളള കൂടിക്കാഴ്ച്ചയിലാണ് അംബാസഡര്‍ പുതിയ നയപരിപാടികള്‍ വ്യക്തമാക്കിയത്. കഴിയുന്നതത്ര സേവനങ്ങള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് എത്തിക്കാനാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. അതില്‍ എറ്റവും പ്രധാനപ്പെട്ടത്, പാസ്പോര്‍ട്ട് സേവനങ്ങള്‍, വിസ, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, തുടങ്ങിയ സേവനങ്ങള്‍ക്ക് ഒൗട്ട്സോഴ്സിംഗ് സൗകര്യം ഏര്‍പ്പെടുത്തും എന്നതാണ്. ഇതിനായി ടെന്‍ഡര്‍ വിളിക്കാനുള്ള ഒരുക്കങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കും. സേവനങ്ങള്‍ പരമാവധി കുറഞ്ഞ ചെലവില്‍ ഇത് നടപ്പിലാക്കാനാണ് ആഗ്രഹിക്കുന്നത് എന്നും അംബാസഡര്‍ വ്യക്തമാക്കി. ദോഹ, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സാധാരണക്കാരയ തൊഴിലാളികളുടെ സൗകര്യം പരിഗണിച്ച് സല്‍വറോഡ്, അല്‍ഖോര്‍ എന്നിവിടങ്ങളില്‍ ഇതിനായി കേന്ദ്രങ്ങള്‍ ആരംഭിക്കും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അറ്റസേ്റ്റേഷനില്‍ വ്യജന്മാരെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. വിദേശ കാര്യമന്ത്രാലയം അറ്റസ്റ്റ് ചെയ്യന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രത്യകേ നമ്പര്‍ അടിങ്ങിയ സ്റ്റിക്കര്‍ പതിക്കുകയാണ് ഇതിനായി ചെയ്യന്നത്. ഈ നമ്പര്‍ ഉപയോഗിച്ച് വിദേശ കാര്യമന്ത്രാലയത്തിന്‍്റെ വെബ്സൈറ്റില്‍ പരിശോധന നടത്തിയാല്‍ ഒറിജിനല്‍ അറ്റസ്റ്റഷേനാണോ എന്ന് കണ്ടത്തൊനാവും. ബാംഗ്ളൂരിലും മുംബൈയിലും പരീക്ഷണാര്‍ഥം ഈ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
പ്രവാസി ഇന്ത്യക്കാരുമായി ആശയ വിനിമയം നടത്തുന്നതിന് സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തും. എംബസിയുടെ ട്വിറ്റര്‍ എക്കൗണ്ടില്‍ കുറഞ്ഞത് അഞ്ച് ലക്ഷം ഫോളോവേഴ്സിനെ ഉണ്ടാക്കാന്‍ ലക്ഷ്യമിടുന്നതായും അംബാസഡര്‍ പറഞ്ഞു. ഇപ്പോഴുള്ള എണ്ണം കുറവാണ്. ഖത്തറില്‍ ആറ് ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ടെങ്കിലും വളരെ ചുരുങ്ങിയ ആളുകള്‍ മാത്രമാണ് എംബസിയില്‍ പേര് രജിസ്ട്രര്‍ ചെയ്തത്. ഒരു പ്രതിസന്ധിവരുമ്പോള്‍ മാത്രം പേര്‍ രജിസറ്റര്‍ ചെയ്യുന്ന രീതിക്ക് പകരം ആദ്യമെ രജിസ്റ്റര്‍ ചെയ്യിപ്പിക്കാന്‍ പ്രേരിപ്പകും. വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകളുടെ സഹായത്തോടെ പരമാവധി ഇന്ത്യക്കാരെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യിക്കും . ഇതിനൊപ്പം എംബസിക്ക് കീഴില്‍ പ്രവാസി ഇന്ത്യക്കാരെ സഹായിക്കാനുളള വിവിധ ക്ഷേമഫണ്ടുകള്‍ കാര്യക്ഷമമായി ഉപയോഗിക്കും.
ഖത്തറും ഇന്ത്യയും തമ്മിലുളള ബന്ധം ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കും. ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കാനുളള ശ്രമങ്ങള്‍ക്കാം് മുന്‍ഗണന നല്‍കുക. ഖത്തര്‍ അമീര്‍ ഉള്‍പ്പെടെയുളളവരുമായുളള കൂടിക്കാഴ്ച്ചയില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ സംഭാവനകളെ അവര്‍ ഏറെ പുകയ്തിപറഞ്ഞതായും അംബാസഡര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
