ഹമദ് കോര്‍പ്പറേഷന്‍ ആയിരക്കണക്കിന് നിയമന ഒഴിവുകള്‍
text_fieldsദോഹ: ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വിവിധ തസ്തികകളിലേക്കായി ആയിരക്കണക്കിന് ജീവനക്കാരെ പുതുതായി നിയമിക്കുന്നു. കോര്‍പ്പറേഷന്‍ തുടങ്ങാനിരിക്കുന്ന പുതിയ പദ്ധതികളിലേക്കാണ് പ്രധാനമായും ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നത്. 2690 ജീവനക്കാരെ നിയമിക്കാനുള്ള വിജ്ഞാപനമാണ് കോര്‍പ്പറേഷന്‍ പുറത്ത് വിട്ടിട്ടുള്ളത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും സാമൂഹിക-ക്ഷേമ- തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചായിരിക്കും ജീവനക്കാരുടെ നിയമനം പൂര്‍ത്തീകരിക്കുക. ഈ വര്‍ഷാവസാനത്തോടെ മുഴുവന്‍ തസ്തികകളിലേക്കും ആളുകളെ നിയമിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍, നെഴ്സുമാര്‍, ടെക്നിക്കല്‍ സ്റ്റാഫ് എന്നീ തസ്തികകളില്‍ സ്വദേശികളെ പോലെ തന്നെ വിദേശികളെയും പരിഗണിക്കും. എന്നാല്‍ ഓഫീസ് അഡ്മിനിസ്ട്രേഷന്‍ വകുപ്പിലേക്ക് സാമൂഹിക ക്ഷേമ തൊഴില്‍ വകുപ്പ് മുഖേനെ ഖത്തരികളെ മാത്രമേ പരിഗണിക്കുകയുള്ളളൂ. ഈ മേഖലയില്‍ വിദേശികളെ നിയമിക്കേണ്ടതില്ല എന്നാണ് തീരുമാനം.
അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി
തോഴില്‍ അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ https://www.hamad.qa/EN/JoinUs/HR/ApplyOnline/Pages/default.aspx എന്ന അഡ്രസിലേക്ക് ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കണ്ടത്. സ്വദേശികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് തൊഴില്‍ മന്ത്രാലയത്തിലാണ്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍്റെ വികസനവുമായി ബന്ധപ്പെട്ട് ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി നിരവധി പുതിയ ഹോസ്പിറ്റലുകളാണ് നിലവില്‍ വരുന്നത്. ഇതിലേക്ക് ആവശ്യമുള്ള ജീവനക്കാരെ കൂടിയാണ് നിയമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.