യാത്രയയപ്പ് വേദിയില്‍ പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു
text_fieldsദോഹ: പയ്യൂര്‍ സൗഹൃദവേദി ജോയിന്‍്റ് ട്രഷറര്‍ പയ്യൂര്‍ കൊറ്റിയിലെ രാജേഷ് ലക്ഷ്മണന്‍ (42) ഖത്തറിലെ സമ്മേളന വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു. സൗഹൃദ വേദിയുടെ രണ്ടു പ്രവര്‍ത്തകര്‍ നാട്ടിലേക്കു മടങ്ങുന്നതുമായി ബന്ധപ്പെട്ടു വ്യാഴാഴ്ച വൈകിട്ടു സംഘടിപ്പിച്ച യാത്രയയപ്പു യോഗത്തിലായിരുന്നു സംഭവം. രാജേഷ് പ്രസംഗിച്ച ശേഷം വേദിയിലിരിക്കുമ്പോള്‍ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചങ്കെിലും രക്ഷിക്കാനായില്ല. ഡോള്‍ഫിന്‍ എനര്‍ജിയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സിമി. മക്കള്‍: ഹര്‍ഷ(ഡിഎംഐഎസ് സ്കൂള്‍ ഏഴാം തരം വിദ്യാര്‍ഥി), വരദ (ഡി.എം.ഐ.എസ് സ്കൂള്‍ ഒന്നാം തരം വിദ്യാര്‍ഥി). പിതാവ്: വാഴിക്കല്‍ വീട്ടില്‍ ലക്ഷ്്മണന്‍. മാതാവ്: ബീന. മൃതദേഹം നാട്ടിലത്തെിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് പയ്യൂര്‍ സൗഹൃദ വേദി ഭാരവാഹികള്‍ അറിയിച്ചു.
രണ്ടാഴ്ചമുമ്പ് നാട്ടില്‍പോയ പ്രവാസി വ്യവസായി നിര്യാതനായി
ദോഹ: ദോഹയിലെ പ്രമുഖ വ്യവസായിയും രാഷ്ട്രീയ ജീവ കാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ വി.കെ അബ്ദുല്‍ റസാഖ് തിക്കൊടി നാട്ടില്‍ നിര്യാതനായി.
രണ്ടാഴ്ച മുമ്പ് ചികിത്സാവശ്യം നാട്ടില്‍പോയതായിരുന്നു. ദോഹയിലെ പ്രമുഖ ട്രേഡിങ്ങ് സ്ഥാപനങ്ങളായ റാഷിദ് മുല്ല ട്രേഡിങ്ങ് , സബീന ട്രേഡിങ്ങ് എന്നിവയുടെ ഉടമ ആയിരുന്നു .35 വര്‍ഷമായി ദോഹയില്‍ പ്രവാസ ജീവിതം നയിക്കുന്ന റസാഖ് ഗ്ളോബല്‍ തിക്കൊടിയന്‍സ് രക്ഷാധികാരിയും ‘ഹെല്‍പ് ലൈന്‍ നന്ദി’യുടെ ട്രഷററും ആയിരുന്നു .
ഭാര്യ കൂരളി നഫീസ , മക്കള്‍ റഷാദ് , റിയാസ് , റുക്സാന , രഹ്നാസ്, സഹോദരങ്ങള്‍ ശബ്ന , ശകീല , വി.കെ ബഷീര്‍ , ഷംസു , ശൗക്കത് .
റസാഖിന്‍്റെ മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച ദോഹ ജദീദിലെ വല്യ പള്ളിയില്‍നടന്നു.
ദോഹയില്‍ യുവാവ് നിര്യാതനായി
ദോഹ: മണിയൂര്‍ എളമ്പിലാട് ഇല്ലത്ത് താഴെകുനി അബ്ദുല്ലയുടെ മകന്‍ നൗഷാദ് (32) ദോഹയില്‍ നിര്യാതനായി. അസുഖബാധിതനായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഞ്ച് വര്‍ഷമായി ഖത്തറിലുള്ള നൗഷാദിന് അമീരി ദിവാനിലായിരുന്നു ജോലി. ഐ.സി.എഫ് ബിന്‍ ഉംറാന്‍ യൂനിറ്റ് പ്രസിഡന്‍്റ് കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ മരുമകനാണ്.
മാതാവ്: സുബൈദ. ഭാര്യ: ഷാഫിയ. മകള്‍: സഹ്റ ഫാത്വിമ (പത്ത് മാസം). സഹോദരങ്ങള്‍: നൗഫല്‍ (ഖത്വര്‍), മുഹമ്മദ് (ദുബൈ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.