ഖിഫ് അന്തര്‍ജില്ലാ ടൂര്‍ണമെന്‍റ്: ഫിക്സ്ചര്‍ തയ്യാറായി
text_fieldsദോഹ: ഒക്ടോ. 13-ന് വൈകുന്നേരം നഗരമധൃത്തിലെ ദോഹാ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കായുള്ള പത്താമത് ‘ഖിഫ് ’ ഖത്തര്‍ കേരള അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍െറ ഫിക്സ്ചര്‍ തയ്യാറായതായി ഭാരവാഹികള്‍ അറിയിച്ചു.കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 12 ടീമുകളാണ് ഇത്തവണ കളിക്കളത്തിലിറങ്ങുന്നത്. നാലു ടീമുകള്‍ വീതമുള്ള മൂന്നു ഗ്രൂപ്പുകളായിട്ടാണ് ടൂര്‍ണമെന്‍റിന്‍െറ പ്രാഥമിക മല്‍സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് ഒന്നില്‍ സ്കിയ തിരുവനന്തപുരം, കെ.പി.എ.കൃു കോഴിക്കോട്, തൃശൂര്‍ ജില്ലാ സൗഹൃദവേദി, ദിവ കാസര്‍ഗോഡ് ടീമുകളും ഗ്രൂപ്പ് രണ്ടില്‍ മംവാഖ് മലപ്പുറം, കെ.എം.സി.സി പാലക്കാട്, യുനൈറ്റഡ് എറണാകുളം, കെ.എം.സി.സി വയനാട് ടീമുകളും മല്‍സരിക്കുമ്പോള്‍ ഗ്രൂപ്പ് മൂന്നില്‍ കെ.എം.സി.സി മലപ്പുറം, കെ.ഒ.എ കണ്ണൂര്‍, കെ.എം.സി.സി കോഴിക്കോട്, യാസ് തൃശൂര്‍
ടീമുകളാണ് മാറ്റുരക്കുന്നത്. നവമ്പര്‍ നാലിന് ഗ്രൂപ്പ് മല്‍സരങ്ങള്‍ പൂര്‍ത്തിയാവും. കോര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ നവമ്പര്‍ 17-നും സെമിഫൈനല്‍ ഡിസംബര്‍ ഒന്നിനും ആരംഭിക്കും. ഡിസംബര്‍ 9-ന് ഫൈനല്‍ അരങ്ങേറും. ടൂര്‍ണമെന്‍റിന്‍െറ പത്താം പതിപ്പെന്ന നിലയില്‍ ആകര്‍ച്ചകവും പുതുമയാര്‍ന്നതുമായ സാംസ്കാരിക പരിപാടികള്‍ ഉല്‍ഘാടന – സമാപനദിനങ്ങളുടെ പ്രത്യേകത ആയിരിക്കും.
അതിനായി വിപുലമായ ഒരുക്കങ്ങളാണ് ഖിഫും മുഖൃപ്രായോജകരായ വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ചും ചേര്‍ന്ന് ആസൂത്രണം ചെയ്തിട്ടുള്ളത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ് ഹാളില്‍ നടന്ന ടീം മാനേജര്‍മാരുടെയും പ്രതിനിധികളുടെയും ഖിഫ് ഭാരവാഹികളുടെയും സംയുക്ത യോഗത്തില്‍ സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ശറഫ് പി. ഹമീദ് ഫിക്സ്ചര്‍ നറുക്കെടുപ്പ് ഉല്‍ഘാടനം ചെയ്തു.
ഖിഫ് പ്രസിഡന്‍റ് ശംസുദ്ധീന്‍ ഒളകര അധൃക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പി.കെ. ഹൈദരലി സ്വാഗതം പറഞ്ഞു. ടെക്നിക്കല്‍ വിഭാഗം സാരഥികളായ അബ്ദുല്‍ അസീസ് ഹൈദര്‍, സുഹൈല്‍ ശാന്തപുരം, അബ്ദുറഹീം എന്നിവര്‍ ഫിക്സ്ചറിംഗിനു നേതൃത്വമേകി വൈസ് പ്രസിഡന്‍റ് കെ. മുഹമ്മദ് ഈസ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.