Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാല്‍നൂറ്റാണ്ടിന് ശേഷം...

കാല്‍നൂറ്റാണ്ടിന് ശേഷം അബ്ദുല്‍ ജബ്ബാര്‍ മടങ്ങുന്നു;  മനം നിറയെ ‘സമ്പാദ്യ’ങ്ങളുമായ്

text_fields
bookmark_border
കാല്‍നൂറ്റാണ്ടിന് ശേഷം അബ്ദുല്‍ ജബ്ബാര്‍ മടങ്ങുന്നു;  മനം നിറയെ ‘സമ്പാദ്യ’ങ്ങളുമായ്
cancel
camera_alt???????? ???????? ?????? ?????????????? ???????????????? ??????????

ദോഹ: കോഴിക്കോട് ചേന്ദമംഗലൂര്‍ സ്വദേശിയായ അബ്ദുല്‍ ജബ്ബാര്‍ ഖത്തറില്‍ എത്തിയിട്ട് കാല്‍നൂറ്റാണ്ട് കഴിയുന്നു. ഇപ്പോള്‍ അദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലുമാണ്. എന്നാല്‍ അത്യപൂര്‍വ്വങ്ങളായ കുറച്ച് സമ്പാദ്യവുമായാണ് ആ മടക്കം.  
കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടക്ക് അബ്ദുല്‍ ജബ്ബാറിന്‍്റെ ഏറ്റവും മികച്ച സമ്പാദ്യം വിവിധ തരം നാണയങ്ങളും അപൂര്‍വ്വ വാര്‍ത്താ ചിത്രങ്ങളും വിവിധ നാടുകളിലെ കറന്‍സികളും ഖത്തര്‍ ഗവണ്‍മെന്‍്റ് വിവിധ ഘട്ടങ്ങളിലായി ഇറക്കിയ ടെലഫോണ്‍ കാര്‍ഡുകളും ആണ്.
 കാലങ്ങളായുള്ള പ്രവാസ ജീവിതത്തിന്‍െറ മുഷിപ്പ് മാറ്റാനായാണ്   ഈ ശീലം തുടങ്ങിയത്. നാട്ടില്‍ ആരെങ്കിലും മരിച്ചാല്‍ ആ ഫോട്ടോ സംഘടിപ്പിച്ച് തന്‍െറ ഓര്‍മ്മപുസ്തകത്തില്‍ ഒട്ടിച്ചുവെക്കും. 
കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍  ഗ്രാമത്തില്‍ മരിച്ചുപോയവരുടെ ഫോട്ടോകളും പേരുവിവരങ്ങളും അടങ്ങിയ അപൂര്‍വ ശേഖരം അബ്ദുല്‍ ജബ്ബാറിന്‍െറ കൈയിലുണ്ട്.ഒരാള്‍ ജീവിതത്തില്‍ നിന്നും വിടപറഞ്ഞുപോയാല്‍ കുറച്ചുകാലം കഴിഞ്ഞ് മറവിയിലേക്ക് ആണ്ടുപോകുകയാണ് പതിവ്. എന്നാല്‍ ഇത്തരമൊരു ശ്രമത്തിലൂടെ ഓര്‍മകളെ തിരിച്ച് പിടിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഇദ്ദേഹം പറയുന്നു. 
അതിനൊപ്പം പത്രങ്ങളിലെയും പുസ്തകങ്ങളിലെയും അപൂര്‍വ്വ ഫോട്ടോകള്‍ ശേഖരിച്ച് തയ്യാറാക്കിയ ഡയറിയും കാഴ്ചക്കാരുടെ ശ്രദ്ധക്ക് കാരണമാകുന്നുണ്ട്. 
യുദ്ധങ്ങളും അധിനിവേശങ്ങളും സൃഷ്ടിച്ച ക്രൂരതകളുടെ മങ്ങാത്ത ചിത്രങ്ങളാകട്ടെ കാണുന്നവരുടെ ഉളള് പൊളളിക്കുകയും ചെയ്യും. 
2002ലെ ഗുജറാത്ത് കലാപത്തിന്‍്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ആ ദുരന്ത സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഫലസ്തീനികളുടെ വീരോജ്വലമായ  പോരാട്ട ചരിത്രങ്ങളും അബ്ദുല്‍ ജബ്ബാറിന്‍െറ ചിത്രശേഖരത്തിലൂടെ സംസാരിക്കും. 
കൂടാതെ  മണ്‍മറഞ്ഞ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങളും ഇദ്ദേഹത്തിന്‍െഞ ശേഖരത്തില്‍ ഇടം നേടിയിട്ടുണ്ട്.  മലബാറില്‍ നിന്നും ഉദയം കൊണ്ടിട്ടുള്ള എല്ലാ വിഭാഗത്തില്‍പ്പെട്ട നേതാക്കളുടെയും ചിത്രങ്ങള്‍ ശേഖരത്തിലുണ്ട്.  പ്രവാസ ഭൂമികയില്‍ 200 ഓളം നാടുകളില്‍ നിന്നുള്ള വിദേശികള്‍ ഉണ്ടെന്നാണ് കണക്ക്. അവരില്‍ നിന്നെല്ലാം ലഭിക്കുന്ന നാണയങ്ങളും കറന്‍സികളുമാണ് ഇദ്ദേഹം സമാഹരിക്കുന്നത്.  കൂടാതെ കരകൗശല നിര്‍മ്മാണത്തിലും ഇദ്ദേഹത്തിന് പ്രത്യേക താല്പര്യമുണ്ട്. 
പാഴ്വസ്തുക്കള്‍ ഉപയോഗിച്ച്  ഉണ്ടാക്കിയ ഉരു പ്രത്യേകം ശ്രദ്ധേയമാണ്. 1991 ല്‍ ദോഹയിലത്തെിയ അബ്ദുല്‍ ജബ്ബാര്‍ ഈ മാസം 28ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുകയാണ്. 
എങ്കിലും ആദ്യമായാണ് ഇത്തരം ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. നാട്ടിലത്തെിയാല്‍ ഉടന്‍ തന്‍്റെ കൈവശമുള്ള, മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച് നാട്ടുകാര്‍ക്ക് സമര്‍പ്പിക്കുകയാണ് ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story