Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവർണ, വർഗ വിവേചനത്തിന്...

വർണ, വർഗ വിവേചനത്തിന് അതീതമായി സിറിയയെ സഹായിക്കണം: മുൻ തുർക്കി പ്രധാനമന്ത്രി

text_fields
bookmark_border
വർണ, വർഗ വിവേചനത്തിന് അതീതമായി സിറിയയെ സഹായിക്കണം: മുൻ തുർക്കി പ്രധാനമന്ത്രി
cancel
camera_alt?????? ??????
ദോഹ: വർഗ,വർണ മത വിവേചനത്തിന് അതീതമായി സിറിയയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ലോക രാജ്യങ്ങൾ സന്നദ്ധരാകണമെന്ന് മുൻ തുർക്കി പ്രധാനമന്ത്രിയും ദോഹയിൽ സമാപിച്ച ലോക പോളിസി സമ്മേളനത്തിലെ മുഖ്യാതിഥിയുമായ ദാവൂദ് ഒഗ്ലോ അഭ്യർത്ഥിച്ചു. 
മനുഷ്യത്വമെന്ന പരിഗണനക്ക് പ്രഥമ സ്​ഥാനം നൽകിയാവണം സിറിയൻ ജനതയെ സഹായിക്കാനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയാത്ത അവസ്​ഥയാണുള്ളത്. 
ലോകം വിനാശകരമായ അരാജകത്വത്തിലേക്ക് പോകുമോയെന്ന ആശങ്കയാണ് നിലനിൽക്കുന്നതെന്ന് ഓഗ്ലോ അഭിപ്രായപ്പെട്ടു. ലോക നേതാക്കളും ലോക രാജ്യങ്ങളും പരസ്​പരം ചർച്ചകൾക്കും കൂടിയിരിക്കലിനും സന്നദ്ധരാകണം. ലോകം ഇന്ന് അനുഭവിക്കുന്ന അശാന്തിക്ക് ഇത്തരം ചർച്ചകൾ സഹായിക്കുമെന്ന് ഒഗ്ലോ അഭിപ്രായപ്പെട്ടു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story