സേവനം നല്‍കാന്‍ കമ്പനികളില്‍നിന്ന് ഇന്ത്യന്‍ എംബസി ടെന്‍ഡര്‍ ക്ഷണിച്ചു
text_fieldsദോഹ: ഇന്ത്യന്‍ എംബസി നേരിട്ടും ഐ.സി.സി സെന്‍റര്‍ വഴിയും നടത്തി വരുന്ന പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍, സേവനങ്ങള്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതിന് കമ്പനികളില്‍നിന്നും ഇന്ത്യന്‍ എംബസി നിര്‍ദേശം (ടെന്‍ഡര്‍) ക്ഷണിച്ചു.
ഈ മേഖലയില്‍ പരിചയ സമ്പത്തും യോഗ്യതയുമുള്ള കമ്പനികളില്‍നിന്നാണ് നിര്‍ദേശം ക്ഷണിച്ചിരിക്കുന്നത്. എംബസിയുമായി ഉണ്ടാക്കുന്ന കരാര്‍ അടിസ്ഥാനത്തിലാണ് കമ്പനികളെ സേവനം ഏല്‍പ്പിക്കുകയെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ വിസ അപേക്ഷകള്‍, പാസ്പോര്‍ട്ട് പുതുക്കല്‍, പുതിയത് എടുക്കല്‍, മറ്റു കോണ്‍സുലാര്‍ സപ്പോര്‍ട്ട് സര്‍വീസുകള്‍ എന്നിവയാണ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുക. രാജ്യത്ത് മൂന്ന് കേന്ദ്രങ്ങളിലാണ് സ്വകാര്യ കേന്ദ്രം കലക്ഷന്‍ കൗണ്ടറുകള്‍ തുറക്കുകയെന്ന് നേരത്തേ അംബാസിഡര്‍ പി കുരമന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇപ്പോള്‍ സേവനം നല്‍കി വരുന്ന ഐ സി സി കേന്ദ്രം തുടരുന്ന കാര്യം കരാര്‍ കമ്പനിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.സാങ്കേതികമായും വാണിജ്യപരമായും യോഗ്യത നേടുന്ന കമ്പനിയുമായാണ് കരാര്‍ ഉണ്ടാക്കുകയെന്ന് അറിയിപ്പില്‍ പറയുന്നു. വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അവകാശം ദോഹ ഇന്ത്യന്‍ എംബസിക്കായിരിക്കുമെന്നും അറിയിപ്പുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.