Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫുട്ബോള്‍ ലോകകപ്പില്‍ ഖത്തറിനെ  പ്രതിനിധീകരിക്കുകയാണ് ലക്ഷ്യം  -ക്യാപ്റ്റന്‍ അല്‍ ഹൈദൂസ്

text_fields
bookmark_border
ഫുട്ബോള്‍ ലോകകപ്പില്‍ ഖത്തറിനെ  പ്രതിനിധീകരിക്കുകയാണ് ലക്ഷ്യം  -ക്യാപ്റ്റന്‍ അല്‍ ഹൈദൂസ്
cancel

ദോഹ: വരുന്ന ലോകകപ്പ് ഫുട്ബോളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കലാണ് ലക്ഷ്യമെന്നും അതാണ് സ്വപ്നമെന്നും ഖത്തര്‍ ദേശീയ ടീം ക്യാപ്്റ്റന്‍ ഹസന്‍ അല്‍ ഹൈദൂസ് പറഞ്ഞു. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസി വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍്റെ മഹത്തായ സ്വപ്നം ഹൈദൂസ് തുറന്ന് പറഞ്ഞത്. ദേശീയ ടീം ക്യാപ്റ്റനെന്നത് മഹത്തായ പദവിയും ആദരവും ആണെന്നും എന്നാല്‍ ഭാരിച്ച ഉത്തരവാദിത്തമാണതിലൂടെ എന്നില്‍ വന്നിരിക്കുന്നതെന്നും താരം വ്യക്തമാക്കി. 2022 ലോകകപ്പിന് മുമ്പുള്ള ചാമ്പ്യന്‍ഷിപ്പിനായി ഞങ്ങള്‍ യോഗ്യതാ പോരാട്ടങ്ങളിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നാളെ ചൈനയുമായി നടക്കാനിരിക്കുന്ന മത്സരത്തില്‍ എല്ലാ കഴിവുകളും പുറത്തെടുക്കുമെന്നും ജയം മാത്രമാണ് ടീമിന് മുന്നിലുള്ളതെന്നും ചൈന മികച്ച ടീമാണെന്നും ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദൂസ് പറഞ്ഞു. ഇതിനായി കോച്ച് ജോര്‍ജ് ഫൊസാറ്റി പ്രത്യേക പദ്ധതികള്‍ തന്നെ ആവിഷ്കരിച്ചിരിക്കുന്നുവെന്നും ഇരുകൂട്ടര്‍ക്കും മരണക്കളിയായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 
ക്യാപ്റ്റനെന്ന നിലയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ലോകകപ്പില്‍ പങ്കെടുക്കുകയാണ് ലക്ഷ്യമെന്നും കഴിവിന്‍റെ 2022ല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കഴിവിന്‍്റെ പരമാവധി പുറത്തെടുത്ത് രാജ്യത്തിനായി പോരാടുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - -
Next Story