തൊഴിലുടമകള്‍ കരാര്‍ വ്യവസ്ഥ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം
text_fieldsദോഹ: സ്വദേശികള്‍ തങ്ങളുടെ വീടുകളില്‍ ജോലിക്കാരെ നിയമിക്കുന്നതിന്‍െറ ഭാഗമായി തങ്ങള്‍ക്കുള്ള അവകാശങ്ങളെ കുറിച്ചും ഇതിന്‍െറ നിയമവശങ്ങളെ കുറിച്ചും ബോധ്യപ്പെട്ടിരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വീട്ടുജോലിക്കാരുടെ വേതതനിരക്ക് അമിതമായി ഈടാക്കുന്നെന്ന വ്യാപക പരാതികളെ തുടര്‍ന്നാണ് തൊഴില്‍ മന്ത്രാലയം ഇത്തരത്തില്‍ നിര്‍ദേശം പുറപ്പെടുവിച്ചത്. ഫീസ് നിരക്ക് കുറക്കുന്നതിനായി മാന്‍പവര്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിലെ മാന്‍പവര്‍ ഏജന്‍സീസ് വകുപ്പ് മേധാവി ഫരീസ് അല്‍ കാബി വ്യക്തമാക്കി. ഖത്തര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുണ്ടായത്. വീട്ടുജോലിക്കാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പരിപാടിക്കിടെ നടന്ന തല്‍സമയ സര്‍വേയില്‍ 90 ശതമാനം പേരും വീട്ടുജോലിക്കാരുടെ തിരഞ്ഞെടുപ്പിനുള്ള ഫീസ് ഉയര്‍ന്നതാണെന്ന് പരാതിപ്പെട്ടിരുന്നു.
ഖത്തറില്‍ 375 മാന്‍പവര്‍ ഏജന്‍സികളുള്ളതായും ഇവരില്‍ നിന്ന് സ്വദേശികള്‍ കുറഞ്ഞത് മൂന്ന് വീട്ടുജോലിക്കാരെ എങ്കിലും നിയമിക്കുന്നതായും മാന്‍പവര്‍ ഏജന്‍സീസ് വകുപ്പ് മേധാവി പറഞ്ഞു. 2004ലെ 14-ാം നമ്പര്‍ നിയമത്തിന് കീഴിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. എന്നാല്‍ കരാര്‍ വായിച്ച് നോക്കാതെ ജോലിക്കാരെ നിയമിക്കുന്നതിനാല്‍ തുടര്‍ന്നുള്ള പ്രശ്നങ്ങളില്‍ കൃത്യമായ നടപടികള്‍ എടുക്കേണ്ടതെന്താണന്ന് വീടുകളില്‍ ഉള്ളവര്‍ക്ക് അറിയാത്ത അവസ്ഥയുണ്ട്. ഏജന്‍സികളും തൊഴിലുടമകളും തമ്മിലുള്ള കരാറില്‍ തൊഴിലുടമയുടെ അവകാശങ്ങള്‍, തിരഞ്ഞെടുപ്പിന്‍്റെ കാലാവധി, യോഗ്യതകള്‍, വേതനം, നിയമലംഘനം എന്നിവ സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. വീട്ടുജോലിക്കാരെ നിയമിച്ചശേഷം ആദ്യ മൂന്ന് മാസത്തിനുള്ളില്‍ വേണ്ടാന്ന് വക്കുകയാണങ്കില്‍ അതുവരെയുള്ള എല്ലാ ചെലവുകളുടേയും തുക ഏജന്‍സിയില്‍ നിന്നും തൊഴിലുടമക്ക് തിരികെ വാങ്ങാമെന്നാണ് കരാര്‍. എന്നാല്‍ വ്യവസ്ഥകള്‍ വീട്ടുജോലിക്കാര്‍ ലംഘിക്കുക, സുരക്ഷാ പരിശോധനയില്‍ വീഴ്ച, ജോലി ചെയ്യുന്നതില്‍ താല്‍പ്പര്യമില്ലായ്മ , ജോലിക്ക് യോഗ്യമല്ലാതിരിക്കുക തുടങ്ങിയ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മൂന്ന് മാസത്തിനുളളില്‍ ജോലിക്കാരെ പിരിച്ച് വിടാം. എന്നിരുന്നാലും ചില തൊഴിലുടമകള്‍ മൂന്ന് മാസത്തിനുള്ളില്‍ വീട്ടുജോലിക്കാരെ തിരികെ ഏജന്‍സിയെ ഏല്‍പ്പിച്ച് മന്ത്രാലയം അറിയാതെ പണം വാങ്ങുന്നതായും ഇതുമൂലം ജോലിക്കാര്‍ക്ക് മറ്റ് ജോലികള്‍ തേടാന്‍ ഏജന്‍സിക്ക് വഴിയൊരുക്കുന്നതായും മാന്‍പവര്‍ ഏജന്‍സീസ് വകുപ്പ് മേധാവി ചൂണ്ടിക്കാട്ടി.
അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിലെ നിരക്ക് മികച്ചാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. വിവിധ രാജ്യങ്ങള്‍ക്ക് അനുസരിച്ച് 8000 മുതല്‍ 16,000 റിയാല്‍ വരെയാണ് റിക്രൂട്ട്മെന്‍്റ് നിരക്ക്. 20 മുതല്‍ 25 ശമതാനം വരെ മാത്രമാണ് ഏജന്‍്റുമാര്‍ക്ക് ലഭിക്കുന്ന ലാഭം. നിരക്കു കുറച്ചാല്‍ ഇത് ഏജന്‍സികള്‍ക്കു ലഭിക്കുന്ന വരുമാനത്തില്‍നിന്നായിരിക്കും കുറവ് വരിക. വിദേശ രാജ്യങ്ങളിലെ ഏജന്‍റുമാര്‍ നിരക്കു കുറക്കാന്‍ സന്നദ്ധമാകില്ളെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് 18,000 മുതല്‍ 22,000 വരെ റിയാല്‍ ഏജന്‍സികള്‍ ഈടാക്കുന്നുണ്ടെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത തൊഴിലുടമകളുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
