'കായികതാരമാകുക' പദ്ധതിക്ക് ആസ്പയര്‍ അക്കാദമിയില്‍ തുടക്കം
text_fieldsദോഹ: കായിക രംഗത്ത് കൂടുതല്‍ മികവ് പുലര്‍ത്തുന്നതിന് രാജ്യത്ത് വളര്‍ന്ന് വരുന്ന പുതുതലമുറയെ പ്രാപ്തരാക്കുന്നതിനായുള്ള പ്രധാന ചുവടുവെപ്പായ കുന്‍റിയാളി (കായികതാരമാകുക) പദ്ധതിക്ക് തുടക്കമായി.
മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിക്ക് ഖത്തര്‍ ഒളിംപിക് കമ്മിറ്റിയും ആസ്പയര്‍ അക്കാദമിയും സംയുക്തമായാണ് കൈകോര്‍ക്കുന്നത്.
ഖത്തറിന്‍െറ കായിക രംഗത്ത് പുതിയ ഉണര്‍വിന് വഴിത്തിരിവാകുന്ന അത്ലറ്റ് ഡവലപ്മെന്‍്റ് പാത്വേ (എ.ഡി.പി) പദ്ധതിയില്‍ ആസ്പയര്‍ അക്കാദമിയില്‍ നിന്നുള്ള ആഗോളതലത്തില്‍ കായിക രംഗത്തെ പരിചയ സമ്പന്നരും കായിക സംഘടനകളും വിവിധ സ്റ്റേക്ക് ഹോള്‍ഡര്‍മാരും ഭാഗഭാക്കാകും.
ഖത്തറിന്‍െറ കായിക വീക്ഷണത്തിന്‍െറ അടിസ്ഥാന ഭാഗമാണ് ലോക കായിക ഭൂപടത്തില്‍ രാജ്യത്തിനകത്ത് നിന്നും ചാമ്പ്യന്‍മാരെ വാര്‍ത്തെടുക്കുകയെന്നും ഈയടുത്ത കാലത്തായി കായിക രംഗത്ത് നമ്മുടെ താരങ്ങള്‍ ഉന്നത മികവാണ് പുലര്‍ത്തുന്നതെന്നും എ.ഡി.പിയുമായി ബന്ധപ്പെട്ട് സംസാരിക്കവെ ഖത്തര്‍ ഒളിംപിക് കമ്മിററി പ്രസിഡന്‍റ് ശൈഖ് ജൗആന്‍ ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു.
ഇക്കഴിഞ്ഞ ഒളിംപിക്സിലും പാരലിംപിക്സിലും നമ്മുടെ താരങ്ങള്‍ വിലപ്പെട്ട മൂന്ന് വെള്ളി മെഡലുകളാണ് നേടിയിരിക്കുന്നുവെന്നും ഭാവിയിലും കൂടുതല്‍ കായിക വിഭാഗങ്ങളില്‍ മികവ് പുലര്‍ത്താന്‍ നമ്മള്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുതലമുറയില്‍ നിന്നും വളരെ ചെറുപ്രായം മുതല്‍ വളര്‍ച്ചയത്തെിയതിനു ശേഷവും അവരുടെ മുഴുവന്‍ കഴിവുകളും സാധ്യതകളും വളര്‍ത്തിക്കൊണ്ടുവരാന്‍ തക്കവിധത്തിലുള്ള മഹത്തായ ശക്തമായ ചട്ടക്കൂടിലാണ് പദ്ധതി നിലകൊള്ളുന്നത്.
മിന മേഖലയില്‍ ഇത്തരമൊരു സംരംഭം ആദ്യമായിട്ടാണ് എത്തുന്നതെന്നും കായിക രംഗത്ത് ഖത്തര്‍ എങ്ങനെയാണ് മുന്‍നിരയിലേക്കത്തെുന്നതെന്നതിനു വ്യക്തമായ ഉദാഹരണമാണിതെന്നും ശൈഖ് ജൗആന്‍ ബിന്‍ ഹമദ് ആല്‍ഥാനി സൂചിപ്പിച്ചു.
ഖത്തര്‍ ഒളിംപിക് കമ്മിററിയുമായുള്ള ദീര്‍ഘകാലത്തെ സഹകരണത്തിന്‍െറ ഫലമാണ് ഇതിന്‍െറ വിജയമെന്നും ഖത്തര്‍ ഒളിംപിക് കമ്മിററി മേധാവി ശൈഖ് ജൗആന്‍ ബിന്‍ ഹമദ് ആല്‍ഥാനിക്ക് ഈയവസരത്തില്‍ നന്ദി രേഖപ്പെടുത്തുകയാണെന്നും ആസ്പയര്‍ അക്കാദമി ജനറല്‍ ഡയറക്ടര്‍ ഇവാന്‍ ബ്രാവോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.