ഇന്ത്യന്‍ എംബസിക്കു കീഴിലെ സംഘടനകളുടെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവം
text_fieldsദോഹ: ഇന്ത്യന്‍ എംബസിക്കു കീഴിലെ വിവിധ സംഘടനകളുടെ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ഥികള്‍ രംഗത്തത്തെി. പിന്തുണ തേടിയും ചര്‍ച്ചകള്‍ നടത്തിയും തെരഞ്ഞെടുപ്പ് രംഗം കൊഴുക്കുകയാണ്.
ഇന്ത്യന്‍ ബിസിനസ്സ് ആന്‍റ് പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് (ഐ.ബി.പി.എന്‍), പ്രവാസി ക്ഷേമ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം ( ഐ.സി.ബി.എഫ്), സാംസ്കാരിക സംഘടനയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.സി.സി) എന്നീ സംഘടകളിലേക്ക് യഥാക്രമം നവംമ്പര്‍ 20, 22, 24 തിയ്യതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. തെരരെഞ്ഞെടുപ്പില്‍ ചില സ്ഥാനങ്ങളിലേക്ക് പൊതുസമവായങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും അത് പല സ്ഥാനങ്ങളിലും നടക്കില്ളെന്ന് ഉറപ്പായി.
ഐ.സി.ബി.ഫ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആണ് ശ്രദ്ധേയമായ മല്‍സരത്തിന് കളമൊരുങ്ങിയിരിക്കുന്നത്.
ഡേവീസ് എടക്കളത്തൂര്‍, കരീം അബ്ദുല്ല എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഇരുകൂട്ടരും വര്‍ഷങ്ങളായി പ്രവാസി സംഘടനകള്‍ക്കിടയില്‍ വേരുള്ള വ്യക്തികളും സാമൂഹിക പ്രവര്‍ത്തകരുമാണ്. മല്‍സരം നടന്നാല്‍ ഇതില്‍ രണ്ടുപേരും പ്രബലരായതിനാല്‍ ഫലം പ്രവചനാതീതമാണ്.
ഇതിനിടയില്‍ ഐ.സി.ബി.എഫ് പ്രസി ഡന്‍റ് സ്ഥാനത്തേക്ക് പി.എന്‍ ബാബുരാജിനെ മത്സരിപ്പിക്കാന്‍ മലയാളി സംഘടനകള്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഡേവീസ് എടക്കളത്തൂര്‍ മല്‍സര രംഗത്തേക്ക് വന്നതോടെ സംസ്കൃതി മുന്‍ ഭാരവാഹി കൂടിയായ പി.എന്‍. ബാബുരാജ് പിന്‍മാറി. എന്നാല്‍ അദ്ദേഹം ഡേവീസ് എടക്കളത്തൂരിന്‍െറ പാനലില്‍ മറ്റൊരു സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയായി ഉണ്ടാകും എന്നറിയുന്നു. എംബസിക്ക് കീഴിലെ മറ്റ് രണ്ട് സംഘടനകളിലേക്കും മത്സരത്തിന് കാര്യമായ സാധ്യതയില്ല.
ഐ.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് കഴിഞ്ഞ വര്‍ഷം മത്സരിച്ച് പരാജയപ്പെട്ട മിലന്‍ അരുണ്‍ രംഗത്തുണ്ട്. ഇവര്‍ക്കെതിരെ സ്ഥാനാര്‍ഥികള്‍ ഉണ്ടാകില്ളെന്ന് അറിയുന്നു. ഐ.ബി.പി.എന്‍ പ്രസിഡന്‍റായി നിലവിലെ പ്രസിഡന്‍റ് കെ.എം വര്‍ഗീസ് തുടരാനാണ് സാധ്യത. നവംബര്‍ 15 നാണ് നാമനിര്‍ദേശ പത്രിക നല്‍കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.