പ്രവാസി മലയാളികള്‍ ഇന്ത്യന്‍ സമൂഹത്തിന് അഭിമാനം- അംബാസിഡര്‍
text_fieldsദോഹ: ഖത്തറിലെ പ്രവാസി മലയാളികള്‍ ഇന്ത്യന്‍ സമൂഹത്തിനാകമാനം അഭിമാനമാണെന്നും ഖത്തറിന്‍്റെ വളര്‍ച്ചാവികാസത്തിലെ മലയാളികളുടെ പങ്ക് ശ്ളാഘനീയമാണെന്നും ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്‍ അഭിപ്രായപ്പെട്ടു.
മീഡിയ പ്ളസും ഫ്രന്‍റസ് കള്‍ച്ചറല്‍ സെന്‍ററും സംയുക്തമായി സംഘടിപ്പി ച്ച അറുപതാമത് കേരള പ്പിറവി ദിനാഘോഷപരിപാടികള്‍ എഫ്.സി.സി. ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ ന്ത്യ ഒരു പൂന്തോ പ്പാണ്. കേരളം ആ പൂന്തോപ്പിലെ മനോഹരമായ ഒരു ഭാഗവും. കേരളത്തിന്‍െറ സൗന്ദര്യവും സൗരഭ്യവും രാഷ്ര്ട്രത്തിന്‍്റെ മൊത്തം മനോഹാരിതക്ക് മാറ്റ് കൂട്ടുമെന്ന് അംബാസിഡര്‍ പറഞ്ഞു. ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബു റഹ്മാന്‍ കിഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഇ ന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ഗീരീഷ് കുമാര്‍, ഐ.ബി.പി.എന്‍. പ്രസിഡന്‍റ് കെ.എം. വര്‍ഗീസ്, ഇന്‍കാസ് പ്രസിഡന്‍റ് കെ.കെ ഉസ്മാന്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് കെ.ടി. അബ്ദുറഹിമാന്‍, ഡോ. എം. പി. ഷാഫി ഹാജി (കെ.എം.സി.സി), അനീസുറഹ്മാന്‍ (കള്‍ചറല്‍ ഫോറം) ശംസീര്‍ അരിക്കുളം (സംസ്കൃതി), ശുക്കൂര്‍ കിനാലൂര്‍, ഉസ്മാന്‍മുഹമ്മദ്, സി.കെ.റാഹേല്‍ എന്നിവര്‍ സംസാരിച്ചു.
ഭവന്‍സ് പബ്ളിക് സ്ക്കൂളിലെ അധ്യാപകരായ ഷൈജു, വിജീഷ്, മുഹമ്മദ് സ്വാലിഹ് എന്നിവര്‍ അവതരിപ്പിച്ച നാടന്‍ പാട്ടും വിദ്യാര്‍ഥിനി അക്ഷജയുടെ കവിതാ പാരായണവും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്ക്കൂളിലെ വിദ്യാര്‍ഥിനികളായ സനൂജ സുലൈമാന്‍, സന സുലൈമാന്‍, നജ ഹമീദ് എന്നിവര്‍ അവതരിപ്പിച്ച സന്ദേശ പ്രധാനമായ സംഘഗാനവും പരിപാടിക്ക് മികവേകി.
മീഡിയപ്ളസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയ ്രന്തിച്ചു.
പരിപാടി അവതരിപ്പിച്ചവിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള സമ്മാനങ്ങള്‍ ഓര്‍ക്കിഡ് ഇന്‍റര്‍നാഷണല്‍ മാനേജിംഗ്ഡയറക്ടര്‍ അബ്ദുല്‍ ഗഫ്ഫാര്‍, ക്വാളിറ്റി ലാബ് മാനേജിംഗ് ഡയറക്ടര്‍ ജോസി മത്തായ് എന്നിവര്‍ വിതരണം ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
