അല്‍ജസീറ അറബ് ലോകത്തെ മാധ്യമ മാതൃക-പിതാവ് അമീര്‍
text_fieldsദോഹ: അല്‍ജസീറ ചാനല്‍ അറബ് മാധ്യമ ലോകത്തിന് ഖത്തര്‍ നല്‍കിയ സംഭാവനയാണെന്ന് പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അഭിപ്രായപ്പെട്ടു. ‘അല്‍ജസീറ’യുടെ ഇരുപതാം വാര്‍ഷികോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യം വിളിച്ച് പറയാനും ആലങ്കാരികത ഇല്ലാതെ വാര്‍ത്തകള്‍ നല്‍കാനും കഴിഞ്ഞുവെന്നതാണ് അല്‍ജസീറയുടെ വിജയം. കൊലപാതകങ്ങളെ മറച്ച് വെക്കാനും മനുഷ്യാവകാശങ്ങളെ കുഴിച്ച് മൂടാനും ശ്രമിക്കുന്നവരെ വെളിച്ചത്ത് കൊണ്ട് വരാന്‍ അല്‍ജസീറക്ക് കഴിഞ്ഞു.
അത് തന്നെയാണ് ഈ ചാനലിനെ ഇത്രയധികം പ്രശസ്തമാക്കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്ലപ്പൂ വിപ്ളവത്തില്‍ നാം കണ്ടത് പോലെ അറബ് സമൂഹത്തിന്‍്റെ അഭിമാനവും അവകാശവും നിലനിര്‍ത്താന്‍ അല്‍ജസീറ നടത്തിയ ശ്രമം പ്രശംസനീയമാണ്.
സത്യത്തെ മറച്ച് പിടിക്കുന്ന സമീപനം ഇതുവരെ അല്‍ജസീറ സ്വീകരിച്ചിട്ടില്ലായെന്ന് പറയാന്‍ സാധിക്കും. ഒരു തരത്തിലുള്ള ബാഹ്യ സമ്മര്‍ദത്തിനും വിധേയമാകാതെ മുമ്പോട്ട് പോകാന്‍ അതിന് സാധിച്ചിട്ടുണ്ട്. അല്‍ജസീറയുടെ വിഷയത്തില്‍ രാജ്യത്തിന് മേല്‍ വന്ന സമ്മര്‍ദ്ദങ്ങളെ അവഗണിച്ച് തന്നെയാണ് നാം ഈ മാധ്യമ സ്വാതന്ത്ര്യം നിലനിര്‍ത്തിയതെന്ന് പിതാവ് അമീര്‍ വ്യക്തമാക്കി.
ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യവും ഇസ്ലാമിക സംസ്ക്കാരവും നിലനില്‍ക്കുന്ന നഗരങ്ങള്‍ ഇന്ന് തകര്‍ക്കപ്പെടുകയാണ്. അവിടെയുള്ള മനുഷ്യര്‍ കൊലചെയ്യപ്പെടുന്നു.
അല്‍ജസീറയിലെ റിപ്പോര്‍ട്ടര്‍മാരോട് പറയാനുള്ളത് നിങ്ങള്‍ സത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുമാണ് റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടത് എന്നാണ്.
ഹമയിലേയും ഹലബിലെയും മുവസ്വിലെയും ജനങ്ങളുടെ വേദനക്ക് മുമ്പില്‍ അന്ധത നടിക്കുന്ന ലോകത്തിന് മുന്‍പില്‍ സത്യം സാക്ഷ്യപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയണം. ഒൗദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ രക്ത സാക്ഷികളായ അല്‍ജസീറ റിപ്പോര്‍ട്ടര്‍മാരെയും അണിയറ പ്രവര്‍ത്തകരെയും ഈ അവസരത്തില്‍ പ്രത്യേകം അനുസ്മരിക്കുന്നതായും പിതാവ് അമീര്‍ പറഞ്ഞു.
അല്ലാഹു അവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. അറബ് മാധ്യമത്തെ ഒരു വിഭാഗം കുത്തകയാക്കി വെച്ചിരുന്ന കാലത്താണ് ‘അഭിപ്രായം-മറ്റുള്ളവന്‍്റെ അഭിപ്രായം’ എന്ന മുദ്രാവാക്യവുമായി നടപ്പ് മാധ്യമ രീതിക്ക് അല്‍ജസീറ മാറ്റം വരുത്തിയതെന്ന് പിതാവ് അമീര്‍ വ്യക്തമാക്കി. ഇത് പിന്നീട് മാധ്യമ ലോകത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായതായും അദ്ദേഹം അറിയിച്ചു. പിതാവ് അമീറിന്‍െറ പ്രസംഗം നിറഞ്ഞ കൈയടികളോടെയാണ് സദസ് ഏറ്റുവാങ്ങിയത്.
വാര്‍ഷികാഘോഷത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ മൗസ ബിന്‍ത് നാസര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
