സൗജന്യ ട്രാന്‍സിറ്റ് വിസ ഇന്നു മുതല്‍ പ്രാബല്യത്തില്‍
text_fieldsദോഹ: ട്രാന്‍സിറ്റില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നവര്‍ക്ക് നാല് ദിവസം വരെ രാജ്യത്ത ് തങ്ങാന്‍ അനുമതി നല്‍കുന്ന നിയമം ഇന്നുമുതല്‍ പ്രാബല്ല്യത്തില്‍ വരുമെന്ന് ഖത്തര്‍ എയര്‍വെയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഖത്തറിന്‍െറ ചരിത്രത്തിലെ സുപ്രധാനവും അതേസമയം വിനോദ സഞ്ചാര മേഖലക്ക് മുന്നേറ്റവും നല്‍കുന്ന ഈ തീരുമാനത്തോടെ സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആഭ്യന്തര മന്ത്രാലയവും വിമാനത്താവള അതോറിറ്റിയും ഖത്തര്‍ എയര്‍വെയ്സും സഹകരിച്ചായിരിക്കും ഇതിന് അവസരം ഒരുക്കുക. അഞ്ച് മണിക്കൂര്‍ സമയ പരിധിയുളള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നാല് ദിവസം വരെ പുറത്തിറങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ഇതിന് വേണ്ടി നേരത്തെ വിസ അപേക്ഷ നല്‍കേണ്ടതില്ല. ടൂറിസം വികസന മേഖലയില്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് ലോക സഞ്ചാരികളും രംഗത്ത് വന്നിട്ടുണ്ട്. മുമ്പ് എട്ട് മണിക്കൂറില്‍ കൂടുതല്‍ സ്റ്റോപ്പ് ഓവര്‍ ഉള്ളവര്‍ക്കായിരുന്നു രണ്ട് ദിവസത്തെ ട്രാന്‍സിറ്റ് വിസ അനുദിച്ചിരുന്നത്. ട്രാന്‍സിറ്റ് യാത്രക്കാര്‍ ഹമദ് വിമാനത്താവളത്തിലത്തെി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ട്രാന്‍സിറ്റ് വീസ അപ്പോള്‍ തന്നെ അനുവദിക്കും. ഗള്‍ഫില്‍ ഇതാദ്യമായാണ് ഒരു രാജ്യത്ത് സൗജന്യ ട്രാന്‍സിറ്റ് വിസ ടൂറിസം പ്രോത്സാഹനത്തിന്‍്റെ ഭാഗമായി അവതരിപ്പിക്കുന്നത്.
വിസ അനുവദിക്കുന്നതിനുള്ള പൂര്‍ണ അധികാരം ആഭ്യന്തര മന്ത്രാലയത്തിനാണെന്ന് അധികൃതര്‍ അറിയിച്ചു.ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്‍്റെ തീരുമാന പ്രകാരാണ് വിസ അനുവദിക്കുക. രാജ്യത്തെ സഞ്ചാര സൗഹൃദ പ്രദേശമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഖത്തര്‍ എയര്‍വെയ്സും ടൂറിസം അതോറിറ്റിയും സംയുക്തമായാണ് സൗജന്യ വിസ രീതി ആവിഷ്കരിച്ചത്.
യാത്രക്കാര്‍ക്ക് സൗജന്യ ട്രാന്‍സിറ്റ് വിസക്കു വേണ്ടി ഖത്തര്‍ എയര്‍വെയ്സ് ഓഫീസുകള്‍ മുഖേനയോ ഓണ്‍ലൈനിലൂടെയോ അപേക്ഷിക്കാം എന്നതും അപേക്ഷാക്രമങ്ങളെ ലളിതമാക്കിയിട്ടുണ്ട്. ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ ദോഹ വഴി യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമെ ഇതിനുള്ള അര്‍ഹതയുള്ളൂ. ട്രാന്‍സിറ്റ് വിസക്ക് അപേക്ഷിക്കുന്നവരുടെ പാസ്പോര്‍ട്ടിന് കുറഞ്ഞത് ആറു മാസത്തെ കാലാവധിയുണ്ടായിരിക്കണം എന്ന് നിയമമുണ്ട്. കൃത്യമായ ഇ മെയില്‍ വിലാസവും ആവശ്യമാണ്. ദോഹയില്‍ വരുന്ന ദിവസത്തിന്‍്റെ ഏഴു ദിവസം മുമ്പ് വിസക്ക് അപേക്ഷിച്ചിരിക്കണം. ഏഴു ദിവസം മുമ്പു മുതല്‍ മൂന്ന് മാസത്തിനുള്ളിലും അപേക്ഷിക്കാം.
വിസ അംഗീകരിച്ചു കഴിഞ്ഞാല്‍ 90 ദിവസം കാലാവധിയുണ്ടാകും. ഈ ദിവസത്തിനുള്ളില്‍ രാജ്യത്തു പ്രവേശിച്ചാല്‍ മതിയാകും. രാജ്യത്ത് ഒറ്റത്തവണ പ്രവേശിക്കാനുള്ള അനുമതി മാത്രമുള്ള വിസയുടെ കോപ്പിയാത്ര ആരംഭിക്കുന്ന എയര്‍പോര്‍ട്ടിലെ ബോര്‍ഡിംഗ് കൗണ്ടറില്‍ കാണിക്കണം. ഖത്തറില്‍ വന്നിറങ്ങിയാല്‍ ഇമിഗ്രേഷന്‍ കൗണ്ടറിലുംഅധികം സമയമെടുക്കാതെയുള്ള സൗകര്യം ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.