കരവിരുതിന്‍െറ മികവുറ്റ പ്രദര്‍ശനവുമായി നടുമുറ്റം ഖത്തര്‍
text_fieldsദോഹ: കല്‍ചറല്‍ ഫോറം വനിത കൂട്ടായ്മായ നടുമുറ്റം ഖത്തര്‍ സംഘടിപ്പിച്ച എക്സിബിഷന്‍ സ്ത്രീകളുടെ കരവിരുതും സൃഷ്ടിപരമായ കഴിവുകളും മാറ്റുരക്കുന്നതായി. കൗതുകകരമായ നിരവധി ഉല്‍പന്നങ്ങള്‍ക്കൊപ്പം തനതു നാടന്‍ഒൗഷധ ചേരുവകള്‍ ചേര്‍ത്ത് നിര്‍മിച്ച ഹെയര്‍ഓയിലും നാടന്‍ രുചി തുളുമ്പുന്ന പലഹാരങ്ങളുമൊക്കെയാണ് പ്രദര്‍ശനത്തില്‍ അണിനിരന്നത്. ജൈവകൃഷി, ബെസ്റ്റ് ഒൗട്ട് ഓഫ് വേസ്റ്റ്, ഫുഡ് കോര്‍ട്ട് ക്രാഫ്റ്റ്, ജ്വല്ലറി മേക്കിങ്ങ്, ക്രോഷ്യ, പെയിന്‍റിങ് തയ്യല്‍, ഹെന്ന ഡിസൈനിങ് എന്നിവയാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. സാംസ്കാരിക പരിപാടികളും അരങ്ങേറി.
ദോഹ നുഐജയിലെ കല്‍ചറല്‍ ഫോറം ഓഫീസ് ഹാളില്‍ നടന്ന എക്സിബിഷന്‍ കള്‍ചറല്‍ ഫോറം ആക്ടിങ് പ്രസിഡന്‍റ് സുഹൈല്‍ ശാന്തപുരം ഉദ്ഘാടനം ചെയ്തു.
സ്ത്രീകളുടെ മാനസികവും ബുദ്ധിപരവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിന്‍െറ ഭാഗമായാണ് നടുമുറ്റം ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ സ്ത്രീകളോടുള്ള വിവേചനവും അസമത്വവും അവസാനിക്കേണ്ടതുണ്ട്. അതിന് നിയമങ്ങളുണ്ടാവുന്നതോടൊപ്പം അത് പരിഹരിക്കാനുള്ള സാമൂഹിക അന്തരീക്ഷം നിര്‍മിക്കുകയും വേണം. സ്ത്രീകളും ദലിതരും ന്യൂനപക്ഷങ്ങളുമടക്കമുള്ളവരോടുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കുകയും എല്ലാവര്‍ക്കും തുല്യനീതി ലഭിക്കുകയും ചെയ്യുന്ന ഒരു ജനക്ഷേമ സമൂഹത്തിന്‍െറ സൃഷ്ടിക്ക് വേണ്ടിയാണ് നാം പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി താഹിറ അധ്യക്ഷത വഹിച്ചു. കല്‍ചറല്‍ ഫോറം എറണാകുളം ജില്ലാ വൈസ് പ്രസിഡന്‍റ് നൂര്‍ജഹാന്‍ ഫൈസല്‍ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് തോമസ് സക്കറിയ, ജനറല്‍ സെക്രട്ടറി റഷീദ് അഹമ്മദ്, ഹമദ് മെഡിക്കല്‍ സിറ്റി സ്റ്റാഫ് ശ്യാമള രമേശ്, നസീം അല്‍ റബീഹ് മാര്‍ക്കറ്റിങ് മാനേജര്‍ ഇക്ബാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കല്‍ചറല്‍ ഫോറം സെക്രട്ടറി ഷാഹിദ ജലീല്‍ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.