ഈ വര്‍ഷം ഹജ്ജിന് ഖത്തറില്‍ നിന്ന് 1200 പേര്‍
text_fieldsദോഹ: ഈ വര്‍ഷവും ഖത്തറില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിന് 1200 പേര്‍ക്ക് മാത്രമേ അവസരമുള്ളൂ. എന്നാല്‍ ക്വാട്ട വര്‍ധിപ്പിക്കാനായി നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് ഒൗഖാഫ് മന്ത്രാലയത്തിലെ ഹജ്ജ് ഉംറ വകുപ്പ് മേധാവി അലി സുല്‍താന്‍ അല്‍ മിസൈഫിരി വ്യക്തമാക്കി. ഈ വര്‍ഷം ഹജ്ജിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 18000 വരും. രാജ്യത്തിനനുവദിച്ച ഹജ്ജ് ക്വാട്ടയില്‍ മാറ്റമൊന്നുമല്ളെന്നും വിശുദ്ധ ഹറമില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് ഹജ്ജ് ക്വാട്ടയെ ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്തിന് അനുവദിച്ചിരിക്കുന്ന ഹജ്ജ് ക്വാട്ടയില്‍ വര്‍ധനവുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും വകുപ്പ് മേധാവി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ഹജ്ജിനായുള്ള തെരെഞ്ഞെടുപ്പ് പ്രക്രിയകള്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ യോഗ്യതകളും ചേര്‍ന്നവരെയാണ് പരിഗണിച്ചത്. തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രത്യേക എസ്.എം.എസ് അയച്ചിട്ടുണ്ട്. സന്ദേശം ലഭിച്ച് ഒരാഴ്ചക്കകം രജിസ്റ്റര്‍ ചെയ്തിട്ടില്ളെങ്കില്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യും. ഈ വര്‍ഷം 27 യാത്രാസംഘങ്ങളെയാണ് പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കായി മക്കയിലേക്ക് അയക്കുക. ഇതില്‍ 11 സംഘം റോഡ് മാര്‍ഗമായിരിക്കുമെന്നും. 50 പേരാണ് റോഡ് വഴിയുള്ള ഒരു സംഘത്തിലുണ്ടാവുക.
തീര്‍ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് സൗദി മന്ത്രാലയം കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഹജ്ജിന് പുറപ്പെടുന്ന സംഘങ്ങള്‍ക്കുള്ള പ്രത്യേക യോഗം ചേര്‍ന്നതായും സൗദി മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ തീര്‍ഥാടകരെ അറിയിച്ചതായും അല്‍ മിസൈഫിരി പറഞ്ഞു. മറ്റു നിര്‍ദേശങ്ങള്‍ അറിയിക്കുന്നതിനും അവസാനവട്ട ഒരുക്കങ്ങള്‍ക്കായും ഉടന്‍ തന്നെ സംഘങ്ങളുമായുള്ള കൂടിക്കാഴ്ച നടത്തും. ഖത്തര്‍ ഹജ്ജ് മിഷനുമായി സൗദി അറേബ്യയുടെ ശക്തമായ സഹകരണത്തെ പുകഴ്ത്തിയ അദ്ദേഹം, തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും അവര്‍ക്ക് സേവനം ചെയ്യുന്നതിനുമുള്ള സൗദി ഭരണകൂടത്തിന്‍െറ പ്രതിബദ്ധത അഭിനന്ദാര്‍ഹമാണെന്നും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.