വൈദ്യുതി കുറഞ്ഞ എ.സി പ്രചാരണത്തിന് കഹ്റമാ കാമ്പയിന്‍
text_fieldsദോഹ: കഹ്റമാ (ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍റ് വാട്ടര്‍ കോര്‍പറേഷന്‍) കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി സൗഹൃദ എയര്‍കണ്ടീഷണറുകള്‍ പ്രചരിപ്പിക്കുന്നതിനുള്ള കാമ്പയിന്‍ ആരംഭിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയം, സാമ്പത്തിക കാര്യ വാണിജ്യ മന്ത്രാലയം, ഖത്തര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (ക്യു.എസ്) എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ നടത്തുന്നത്. എ.സിയുടെ സ്റ്റാര്‍ റേറ്റിങ് അനുസരിച്ച് ഊര്‍ജ ഉപഭോഗം കുറയുമെന്ന സന്ദേശമാണ് കഹ്റമാ ജനങ്ങളില്‍ എത്തിക്കുക. കുറഞ്ഞത് മൂന്ന് സ്റ്റാറുകളുള്ള എ.സികള്‍ മാത്രമേ ജൂലൈ ഒന്നുമുതല്‍ ഖത്തറില്‍ വില്‍ക്കാന്‍ പാടുള്ളുവെന്ന് സാമ്പത്തിക വാണിജ്യ കാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എ.സികളുടെ മുകളില്‍ പതിച്ചിരിക്കുന്ന നക്ഷത്രങ്ങളുടെ എണ്ണം കുടുന്നതിന് അനുസരിച്ച് ഊര്‍ജ ഉപഭോഗം കുറയുകയും ഇത് ഊര്‍ജ സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യും. വൈദ്യുതിയും വെള്ളവും പാഴാക്കരുതെന്ന് കാണിച്ച് നടത്തിയ തര്‍ശീദ് കാമ്പയിന്‍ വന്‍വിജയം നേടിയതിന് പിന്നാലെയാണ് എ.സി ഉപയോഗം സംബന്ധിച്ച് ജനങ്ങളെ ബോധവല്‍കരിക്കാന്‍ കഹ്റമാ തയാറെടുക്കുന്നത്.
കാമ്പയിനിന്‍െറ ഭാഗമായി മാജിദ് അല്‍ഫുതൈം ഗ്രൂപ്പിന്‍െറ ഖത്തറിലെ കെയര്‍ഫോര്‍ സ്റ്റോറുകളും കഹ്റമായും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
ഊര്‍ജ ക്ഷമതയുള്ള എ.സികള്‍ ഉപയോഗിക്കേണ്ടതിന്‍െറ ആവശ്യകത ജനങ്ങളില്‍ എത്തിക്കാനുള്ള പോസ്റ്ററുകളും പ്രചാരണ ബോഡുകളും കെയര്‍ഫോര്‍ ഒൗട്ട്ലെറ്റുകളില്‍ വിതരണം ചെയ്യും.
ജൂലൈ ഒന്നിന് ശേഷം പരമ്പരാഗത എ.സികള്‍ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും ഖത്തറില്‍ ശിക്ഷാര്‍ഹമാണ്. നിരോധന സമയം നീട്ടി നല്‍കണമെന്ന് വിതരണക്കാര്‍ ആവശ്യപ്പെട്ടിട്ടും സാമ്പത്തിക വാണിജ്യ കാര്യമന്ത്രാലയം അതിന് തയാറയിരുന്നില്ല. രാജ്യത്ത് പരമ്പരാഗത എ.സികള്‍ വില്‍ക്കപ്പെടുന്നില്ളെന്ന്് ഉറപ്പ് വരുത്താന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും സാമ്പത്തിക കാര്യ വാണിജ്യ മന്ത്രാലയവും ഖത്തര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍േറര്‍ഡൈസേഷനും (ക്യു.എസ്) കഹ്റമായും യോജിച്ച് പ്രവര്‍ത്തിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.