പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ പൊതുസംഗമം ഉണ്ടാവില്ല
text_fieldsദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ കമ്യൂണിറ്റിക്ക് വേണ്ടി പൊതുസംഗമം ഉണ്ടാവില്ളെന്ന് ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ. എന്നാല്‍ ക്ഷണിക്കപ്പെടുന്ന സാമൂഹിക പ്രതിനിധികള്‍ക്ക് പ്രധാനമന്ത്രിയെ കാണുന്നതിന് അവസരമുണ്ടാകും. ജൂണ്‍ നാലിനാണ് മോദി ദോഹയിലത്തെുന്നത്. അഞ്ചിനു തിരിച്ചു പോകും. പരിപാടികളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ളെന്നും ഐ.സി.സിയില്‍ വിളിച്ചു ചേര്‍ത്ത ഇന്ത്യന്‍ സാമൂഹിക സംഘടനകളുടെ യോഗത്തില്‍ അദ്ദേഹം അറിയിച്ചു.
ഖത്തറിലെ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് പുറംകരാര്‍ നല്‍കുമെന്നും അംബാസഡര്‍ സൂചിപ്പിച്ചു. എംബസി വൈകാതെ വെസ്റ്റ് ബേയിലേക്ക് മാറ്റും. ഇന്ത്യന്‍ എംബസിക്ക് സ്ഥിരം ആസ്ഥാനം പണിയുന്നതിന് സ്ഥലം അനുവദിച്ചു കിട്ടിയിട്ടുണ്ടെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. എംബസി വെസ്റ്റ് ബേയിലേക്കു മാറുമ്പോള്‍ ജനങ്ങള്‍ക്ക് എംബസിയിലത്തെുന്നതിനുണ്ടാകുന്ന പ്രയാസം സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ പരാമര്‍ശിക്കവേയാണ് അംബാസഡര്‍ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഒൗട്ട് സോഴ്സിങ് സംബന്ധിച്ച് സൂചിപ്പിച്ചത്.
യു.എ.ഇ, ഒമാന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം നേരത്തെ തന്നെ കോണ്‍സുലാര്‍ സേവനം സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചിട്ടുണ്ട്. ഒമാനിലും യു.എ.ഇലും ബി.എല്‍.എസ് എന്ന കമ്പനിയും കുവൈത്തില്‍ സി.കെ.ജി.എസ് എന്ന കമ്പനിയുമാണ് സേവനം നല്‍കുന്നത്. ടെണ്ടര്‍ വിളിച്ചായിരിക്കും സേവനം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുക. സേവനം സ്വകാര്യ കമ്പനിയിലേക്കു മാറുമ്പോള്‍ അധിക സേവന നിരക്ക് നല്‍കേണ്ടി വരും. എംബസിയിലെ തിരക്ക് ഒഴിവാക്കുന്നതിനും ജീവനക്കാരുടെ എണ്ണം കുറക്കുകയുമാണ് ഗവണ്‍മെന്‍റ് ഇതുവഴി ലക്ഷ്യംവെക്കുന്നത്. ഐ.സി.സി ഉള്‍പ്പെടെയുള്ള സെന്‍ററുകള്‍ നിലനിര്‍ത്തിയാകും സ്വകാര്യവല്‍കരണം.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് സംഘടനകളുടെ യോഗം ഐ.സിസിയില്‍ വിളിച്ചു ചേര്‍ത്തത്. നൂറോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ പരിപാടികള്‍ സംബന്ധിച്ച് അംബാസിഡര്‍ കൂടുതല്‍ വ്യക്തമാക്കിയില്ല. കൂടുതല്‍ വിവരങ്ങളറിയില്ളെന്നാണ് അദ്ദേഹം വിശദീകരിച്ചത്. മാധ്യമങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടായിരിക്കുന്നു യോഗം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.