സാമി യൂസുഫിനോപ്പം നാദിറിന്‍െറ പ്രഥമ അന്താരാഷ്ട്ര ആല്‍ബം പുറത്തിറങ്ങുന്നു
text_fieldsദോഹ: ലോക പ്രശസ്ത ബ്രിട്ടീഷ് ഗായകന്‍ സാമി യുസുഫിന്‍െറ റക്കോഡിങ് കമ്പനി ‘അന്‍റാന്‍െറ റക്കോഡ്സ്’ പുറത്തിറക്കുന്ന മലയാളി അറബ് ഗായകന്‍ നാദിര്‍ അബ്ദുല്‍സലാമിന്‍െറ പ്രഥമ സംഗീത ആല്‍ബം പൂര്‍ത്തിയാവുന്നു. സാമി യൂസുഫ് തന്‍െറ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രസ്തുത വിവരം അറിയിച്ചത്.
ഏകദേശം 80 ലക്ഷം ആരാധകരാണ് ഫേസ്ബുക് പേജില്‍ മാത്രം സാമി യൂസുഫിനുള്ളത്. ഇപ്പോള്‍ സാമി യൂസുഫിനോപ്പം ദുബൈയില്‍ അവസാനഘട്ട റെക്കോഡിങിലാണ് നാദിര്‍.
ഖത്തര്‍ മ്യൂസിക് അക്കാദമി അംബാസഡര്‍ പദവിയുള്ള നാദിര്‍ ലണ്ടന്‍ റോയല്‍ കോളേജ് ഓഫ് മ്യൂസിക്കില്‍ സംഗീതത്തില്‍ ആറാമത്തെ ഗ്രേഡിന് പഠിക്കുകയാണ്. കൂടാതെ അറബ് സംഗീതോപകരണമായ ‘ഊദ്’ വായനയില്‍ അക്കാദമിയിലെ ‘ബെസ്റ്റ് പ്ളെയര്‍’ കൂടിയാണ്.
പ്ളസ് ടു പഠനം പൂര്‍ത്തിയാക്കിയ നാദിര്‍ ഇതിനിടയില്‍ തന്നെ ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.