ഫലസ്തീനികള്‍ നക്ബ ദിനം ആചരിച്ചു
text_fieldsദോഹ: 1948ലെ കൂട്ടപ്പാലായനത്തിന്‍െറ ഓര്‍മകള്‍ പുതുക്കി ഖത്തറിലെ ഫലസ്തീനികള്‍ നക്ബ ദിനം ആചരിച്ചു. ‘ഭൂമി, താക്കോല്‍, വീട്, തിരിച്ചുപോക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി ദോഹയിലെ ഫലസ്തീന്‍ എംബസിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്. നടന്ന പരിപാടിയില്‍ വിവിധ ഗഫലസ്തീന്‍ സംഘങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ഇസ്രായേല്‍ അധിനിവേശത്തിന്‍െറ ഫലമായി ഫലസ്തീനില്‍ നിന്ന് 541 ഗ്രാമങ്ങള്‍ തുടച്ചുനീക്കപ്പെട്ടതായി ഫലസ്തീന്‍ എംബസി ഫസ്റ്റ് കൗണ്‍സില്‍ യഹിയ അല്‍ ആഗ ചടങ്ങില്‍ പറഞ്ഞു. ഈ ഗ്രാമങ്ങളിലെല്ലാം ഇസ്രായേല്‍ അധിനിവേശം നടത്തി പുനര്‍നിര്‍മിക്കുകയും പുനര്‍നാമകരണം നടത്തുകയും ചെയ്തു.
ഇസ്രായേല്‍ ഫലസ്തീനോട് ചെയ്ത ഈ അനീതി ഒരിക്കലും മറക്കാനാവില്ളെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തില്‍ എവിടെയായാലും ഫലസ്തീനികള്‍ ജറൂസലേം തലസ്ഥാനമായുള്ള സ്വതന്ത്ര രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെുത്തു.
ഇസ്രായേല്‍ സ്ഥാപിക്കുന്നതിന് വേണ്ടി 760,000 ഫലസ്തീനികളെ സ്വന്തം നാട്ടില്‍ നിന്ന് ആട്ടിപ്പായിച്ചതിന്‍െറ ഓര്‍മദിനമാണ് മാര്‍ച്ച് 15ന് നക്ബ ദിനമായി ആചരിക്കുന്നത്. ഇപ്പോള്‍ 50 ലക്ഷം ഫലസ്തീനികളാണ് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.