ജി.സി.സി രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച 1.8 ശതമാനമായി കുറയും –ഡോ. സീതാരാമന്‍
text_fieldsദോഹ: ‘വിപണി അവസരങ്ങളിലെ മാറുന്ന പ്രതിഭാസം’ എന്ന തലക്കെട്ടില്‍ ദോഹ ബാങ്ക് അബൂദബി ജുമൈറ ഇത്തിഹാദ് ടവറില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ആഗോള സാമ്പത്തിക സാഹചര്യങ്ങളും മേഖലയിലെ സാമ്പത്തിക സ്ഥിതിയും ദോഹ ബാങ്ക് സി.ഇ.ഒ ഡോ. ആര്‍ സീതാരാമന്‍ ചടങ്ങില്‍ വിവരിച്ചു. ജി.സി.സി രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച 1.8 ശതമാനമായി കുറയുമെന്ന് അദ്ദേഹം പറഞ്ഞു. 2015ല്‍ ഇവിടെ സാമ്പത്തിക വളര്‍ച്ച 3.3 ശതമാനമായിരുന്നു. 2016ല്‍ ആഗോള സാമ്പത്തിക രംഗത്ത് 3.2 ശതമാനം വളര്‍ച്ചയാണുണ്ടായത്.
വളര്‍ന്നു വരുന്നതും വികസിച്ചു കൊണ്ടിരിക്കുന്നതുമായ സാമ്പത്തിക സംരംഭങ്ങളുടെ വളര്‍ച്ച 4.1 ശതമാനമാണ്. ആഗോള സാമ്പത്തിക രംഗത്ത് മാന്ദ്യതയാണ് രൂപപ്പെടുന്നത്. 2016ല്‍ സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയില്‍ 1.2ശതമാനവും, ഖത്തറിന്‍േറത് 3.4, ഒമാന്‍ 1.8, ബഹ്റൈന്‍ 2.1 എന്നീ നിരക്കിലുമായിരിക്കും സാമ്പത്തിക വളര്‍ച്ചയെന്നും ഡോ. സീതാരാമന്‍ വ്യക്തമാക്കി.
അല്‍ റംസ് കാപിറ്റലിലെ ഗവേഷണ ഉപദേശക വിഭാഗം തലവന്‍ തലാല്‍ തുഖാന്‍, ദെലോയ്ട് പാര്‍ട്ട്ണര്‍ പത്മനാഭ ആചാര്യ, അബൂദബി ബിസിനസ് വിമന്‍ കൗണ്‍സില്‍ എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗം ഹുദ അല്‍ മത്റൂഷി, ജഷന്‍മാല്‍ നാഷണല്‍ കമ്പനി ഉടമയും ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ മോഹന്‍ ജഷന്‍മാല്‍ തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു. അബൂദബിയിലെ പ്രമുഖ വ്യാപാരികളും അബുദബി ബാങ്ക് സീനിയര്‍ ജീവനക്കാരും പ്രൊഫഷണലുകളും ചടങ്ങില്‍ പങ്കെുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.