സൈബര്‍ കഫേകള്‍ അതിജീവനത്തിന് പാടുപെടുന്നു
text_fieldsദോഹ: അത്യാധുനിക സംവിധാനങ്ങളും സങ്കേതങ്ങളുമുള്ള സ്മാര്‍ട്ട് ഫോണുകളും ടാബ്ലറ്റുകളും വ്യാപകമായതോടെ രാജ്യത്തെ സൈബര്‍ കഫേകള്‍ അതിജീവനത്തിന് പ്രയാസപ്പെടുന്നതായി റിപ്പോര്‍ട്ട്. പല കഫേകളും കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നും ചിലത് അടച്ചുപൂട്ടിയതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ചിലത് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. കഫേകള്‍ ഈ വെല്ലുവിളികളും പ്രതിസന്ധിയും അതിജീവിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ്. ഇവിടങ്ങളില്‍ മറ്റു സംരംഭങ്ങള്‍ ആരംഭിച്ചാണ് അതിജീവനത്തിനൊരുങ്ങുന്നത്.
കുറഞ്ഞ വരുമാനമുള്ള വളരെ കുറച്ച് തൊഴിലാളികള്‍ മാത്രമാണ് കഫേയില്‍ എത്തുന്നതെന്ന് ഓള്‍ഡ് ഗാനിമിലെ സൈബര്‍ കഫേ ജീവനക്കാരന്‍ പറഞ്ഞു. സ്വദേശത്തെ ബന്ധുക്കളെയും സുഹൃത്തുക്കളേയും സ്കൈപ്പിലും ഫേസ്ബുക്കിലും കാണുന്നതിനും സംസാരിക്കുന്നതിനുമാണ് തൊഴിലാളികളില്‍ മിക്കവരും കഫേയിലത്തെുന്നത്.
ആധുനിക സാങ്കേതിക വിദ്യയിലുള്ള സ്മാര്‍ട്ട് ഫോണുകളും ടെലികോം കമ്പനികളുടെ ഡാറ്റാ പ്ളാനും കുറഞ്ഞ വരുമാനമുള്ള തൊഴിലാളികള്‍ക്ക് പ്രാപ്യമല്ലാത്തതിനാലാണ് അവര്‍ ഇപ്പോഴും സൈബര്‍ കഫേയുടെ സേവനം തേടുന്നത്. ഒരു മണിക്കൂര്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിന് അഞ്ച് റിയാലാണ് കഫേയില്‍ ഈടാക്കുന്നത്. അര മണിക്കൂറിന് മൂന്ന് റിയാലാണ് നിരക്ക്.
45 മിനിറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ നാല് റിയാലും ഈടാക്കും. സൈബര്‍ കഫേയിലെ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതോടെ സ്ഥാപനത്തിന്‍െറ വാടകയും മറ്റ് ചെലവുകളും താങ്ങാനാകാത്ത സാഹചര്യമാണ്് ഉടമകള്‍ക്ക്. അടച്ചുപൂട്ടുന്നത് ഒഴിവാക്കുന്നതിനായി കഫേകളില്‍ മറ്റ് സേവനങ്ങളും തുടങ്ങുകയാണ് ചിലര്‍. ചിലയിടങ്ങളില്‍ കളര്‍ പ്രിന്‍റിങ്, ഫോട്ടോസ്റ്റാറ്റ് സേവനങ്ങളും തുടങ്ങുന്നതായി ജീവനക്കാരന്‍ പറഞ്ഞു. രേഖകള്‍ പ്രിന്‍റ് ചെയ്യുന്നതിനായാണ് കഫേയില്‍ ഉപഭോക്താക്കളത്തെുന്നത്. കളര്‍ പ്രിന്‍റ് ഒരു കോപ്പിക്ക് രണ്ട് റിയാലും ബ്ളാക്ക് ആന്‍റ് വൈറ്റ് കോപ്പിക്ക് ഒരു റിയാലുമാണ് നിരക്ക്.
മാത്രമല്ല ചില കഫേകളില്‍ ഒൗദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള അപേക്ഷ ഫോമുകളും മറ്റും ടൈപ്പ് ചെയ്യുകയും അപേക്ഷ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനും ആവശ്യക്കാര്‍ കുറവാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്ന അത്യാധുനിക സ്മാര്‍ട്ട്ഫോണുകളില്‍ ഇന്‍റര്‍നെറ്റും വിനോദസൗകര്യങ്ങളും ഗെയിമുകളും ഉള്‍പ്പടെ എല്ലാ ഉപയോഗങ്ങള്‍ക്കുമുള്ള സൗകര്യങ്ങള്‍ ലഭിച്ച് തുടങ്ങിയതോടെയാണ് സൈബര്‍ ഉപഭോക്താക്കള്‍ കഫേകളിലത്തൊതായത്. പ്രമുഖ വാണിജ്യകേന്ദ്രങ്ങളും റസ്റ്റോറന്‍റുകളും ഷോപ്പിങ് കോംപ്ളക്സുകളും കോഫിഷോപ്പുകളും മാളുകളുമെല്ലാം ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈഫൈ കണക്ഷന്‍ ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവിടങ്ങളിലത്തെുന്നവര്‍ക്ക് ഇന്‍റര്‍നെറ്റ് ആവശ്യങ്ങള്‍ക്കായി സൈബര്‍ കഫേയില്‍ പോകേണ്ടിവരുന്നില്ല. മാത്രമല്ല സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഡാറ്റ ഓഫറുകള്‍ ലഭിക്കുന്നതും സൈബര്‍ കഫേകളെ കയ്യൊഴിയുന്നതിന് കാരണമാകുന്നു. പ്രമുഖ ടെലികോം സേവനദാതാക്കളായ വൊഡാഫോണും ഉരീദുവും ഉപഭോക്താക്കള്‍ക്കായി മികച്ച ഇന്‍റര്‍നെറ്റ് പ്ളാനുകളും ഡാറ്റ പ്രമോഷനുകളുമാണ് നല്‍കുന്നത്.
ഇതും സൈബര്‍ കഫേകള്‍ക്ക് പ്രധാന വെല്ലുവിളിയാണ്. ടെലികോം സേവനരംഗത്തെ ആരോഗ്യകരമായ മത്സരം കാരണം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഡാറ്റാ പ്ളാനുകളും മറ്റും ലഭിക്കുന്നുണ്ട്. എം.എസ് ഓഫീസ് ഫയലുകള്‍ വരെ തുറന്നു വായിക്കാനും ഇ മെയിലുകള്‍ അയക്കാനും മറ്റ് ആവശ്യമായ ഓഫീസ് രേഖകള്‍ അയക്കാനുമെല്ലാമുള്ള സൗകര്യം പുതിയ സ്മാര്‍ട്ട് ഫോണുകളിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.