മുത്തുവാരല്‍ ചാമ്പ്യന്‍ഷിപ്പിന് പരിസമാപ്തി
text_fieldsദോഹ: കതാറ കള്‍ച്ചറല്‍ വില്ളേജ് ഫൗണ്ടേഷന്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച അല്‍മീന മുത്തുവാരല്‍ ചാമ്പ്യന്‍ഷിപ്പിന് ഉജ്ജ്വല സമാപനം. ആവേശകരമായ ചാമ്പ്യന്‍ഷിപ്പില്‍ ദൈബല്‍ ടീം ഒന്നാം സ്ഥാനവും നൂമാസ് ടീം രണ്ടാം സ്ഥാനവും നേടി. യഥാക്രമം 3004, 2768 മുത്തുകളാണ് ഒന്നും രണ്ടും സ്ഥാനക്കാര്‍ നേടിയത്. 2635 മുത്തുകള്‍ നേടി ടീം സുബാറ മൂന്നാം സ്ഥാനത്തത്തെി. ആകെ 15,516 മുത്തുകളാണ് ചാമ്പ്യന്‍ഷിപ്പിലുടനീളം വിവിധ ടീമുകളില്‍ നിന്നായി ലഭിച്ചത്.
വ്യക്തിഗത ഇനത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അബ്ദുല്‍ അസീസ് ഹമദ് അല്‍ ഉബൈദലി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 48 മണിക്കൂര്‍ നീണ്ടുനിന്ന ചാമ്പ്യന്‍ഷിപ്പിലുടനീളം കുഞ്ഞു മുത്തുവാരലുകാര്‍ അസാമാന്യക്ഷമയും സ്ഥൈര്യവും പ്രകടിപ്പിക്കുന്നതാണ് കണ്ടത്. പുതുതലമുറക്ക് തങ്ങളുടെ പൂര്‍വികരുടെ ജീവിതത്തെ സംബന്ധിച്ചും അവരുടെ ജീവിതമാര്‍ഗങ്ങളെ കുറിച്ചും അഭിമാനിക്കാന്‍ വക നല്‍കുന്നത് കൂടിയായിരുന്നു ചാമ്പ്യന്‍ഷിപ്പ്. 10 മുതല്‍ 14 വയസ് വരെയുള്ളവര്‍ക്കായി കതാറ കള്‍ച്ചറല്‍ വില്ളേജ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അല്‍ മീന ചാമ്പ്യന്‍ഷിപ്പിനാണ് ഇന്നലെ കതാറ ബീച്ചില്‍ കൊടിയിറങ്ങിയത്. ചാമ്പ്യന്‍ഷിപ്പിലെ മികച്ച പങ്കാളിത്തവും വന്‍വിജയവും വരുംവര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് മുതല്‍ക്കൂട്ടും പിന്തുണയുമാകും. നൂറിലധികം കുട്ടികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ കുട്ടികളെ ഒമ്പത് പേരടങ്ങിയ ടീമുകളാക്കി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.