ഡയമണ്ട് ലീഗ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കൊടിയിറങ്ങി
text_fieldsദോഹ: അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഡയമണ്ട് ലീഗ് സീരീസിന്‍െറ ആദ്യവേദിയായ ദോഹ ഡയമണ്ട് ലീഗിന് കൊടിയിറങ്ങി. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ഖത്തറിന്‍െറ ഹൈജംപ് താരം മുഅ്തസ് അല്‍ ബര്‍ഷിം നിരാശപ്പെടുത്തി. ആദ്യ മൂന്ന് സ്ഥാനത്ത് പോലും എത്താന്‍ ബര്‍ഷിമിന് സാധിച്ചില്ളെന്നത് ഒളിമ്പിക്സ് പ്രതീക്ഷകളെ പോലും ബാധിച്ചേക്കും.
ഈ ഇനത്തില്‍ അമേരിക്കയുടെ കിനാര്‍ദ് എറിക് 2.33 മീറ്റര്‍ ചാടി ഒന്നാമതത്തെിയപ്പോള്‍ ചൈനയുടെ 2.31 മീറ്റര്‍ ഉയരം താണ്ടി താണ്ടി രണ്ടാമതും ഇറ്റലിയുടെ ഫാസിനോറ്റി മാര്‍കോ മൂന്നാമതും ഫിനിഷ് ചെയ്തു. ഒരു ജനതയുടെ പ്രതീക്ഷകള്‍ മുഴുവന്‍ പേറി ജംപിങ് പിറ്റിലിറങ്ങിയ ബര്‍ഷിമിന് 2.26 മീറ്റര്‍ ഉയരം താണ്ടാനേ സാധിച്ചൂള്ളൂ. ഏഴാമതായാണ് ബര്‍ഷിം ഫിനിഷ് ചെയ്തത്. ഖത്തറിന്‍െറ മറ്റൊരു പ്രതീക്ഷയായ ഈസ ബര്‍ഷാമിന് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.
അതേസമയം, 200 മീറ്ററില്‍ ഖത്തറിന്‍െറ പ്രതീക്ഷയായ ഫെമി ഒഗ്നോഡെ മൂന്നാം സ്ഥാനം ലഭിച്ചു. ഈയിനത്തില്‍ അമേരിക്കയുടെ അമീര്‍ ബെബ് 19.85 സെകന്‍റില്‍ ഓടിയത്തെി ഒന്നാമതും പനാമയുടെ അലോണ്‍സോ എഡ്വാര്‍ഡ് 20.06 സെകന്‍റില്‍ ഓടിയത്തെി രണ്ടാമതും ഫിനിഷ് ചെയ്തു. 20.10 സെകന്‍റില്‍ ഫിനിഷ് ചെയ്യാനേ ഒഗ്നോഡെക്ക് സാധിച്ചുള്ളൂ.400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ബ്രിട്ടന്‍െറ എലിഡിത് ഡോയ്ലി ഒന്നാമതത്തെിയപ്പോള്‍ ബഹ്റൈന്‍്റെ കെമി അദികോയ രണ്ടാമത് ഫിനിഷ് ചെയ്തു. 3000 മീറ്ററില്‍ വനിത വിഭാഗത്തില്‍ എത്യോപ്യയുടെ അല്‍മാസ് അയാന ഒന്നാമതത്തെി. കെനിയയുടെ മേഴ്സി ഷെറോണ രണ്ടാമതത്തെിയപ്പോള്‍ അയാനക്ക് വെല്ലുവിളിയുയര്‍ത്തിയിരുന്ന വിവിയന്‍ ചെറിയോട്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുരുഷന്‍മാരുടെ 400 മീറ്ററില്‍ അമേരിക്കയുടെ ലാഷോന്‍ മെറിത് ഒന്നാമതത്തെിയപ്പോള്‍ മാഷേല്‍ സെഡ്നിനോ രണ്ടാമതും ഖത്തറിന്‍െറ അബ്ദുല്ല ഹാറൂന്‍ മൂന്നാമതും ഫിനിഷ് ചെയ്തു. 100 മീറ്ററില്‍ വനിത വിഭാഗത്തില്‍ അമേരിക്കയുടെ ടോറി ബോവി 10.80 സെകന്‍റില്‍ ഫിനിഷ് ചെയ്തു. ദോഹ ഡയമണ്ട് ലീഗിന്‍െറ ഫാസ്റ്റസ്റ്റ് താരമായി. നെതര്‍ലാന്‍റിന്‍െറ ദഫ്നെ ഷിപ്പേഴ്സ് രണ്ടാമതും ജമൈക്കയുടെ വെറോണിക്ക കാംപല്‍ ബ്രൗണ്‍ മൂന്നാമതും ഫിനിഷ് ചെയ്തു. 110 മീറ്റര്‍ ഹര്‍ഡില്‍സ് പുരുഷവിഭാഗത്തില്‍ ജമൈക്കയുടെ ഒമര്‍ മക്ലൂദ് ഒന്നാമതത്തെി. ജമൈക്കയുടെ തന്നെ ഹന്‍സില്‍ പാര്‍ച്മെന്‍റ് രണ്ടാമതും സെപെയിനിന്‍െറ ഒര്‍ലാന്‍ഡോ ഒര്‍ട്ടേഗ മൂന്നാമതും ഫിനിഷ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
