ലോകാരോഗ്യ സുരക്ഷ ദിനത്തില്‍ തൊഴിലാളികള്‍ക്ക് പരിപാടികള്‍
text_fieldsദോഹ: തൊഴിലാളികള്‍ക്കായി അവരുടെ സുരക്ഷയും ആരോഗ്യവും സുഗമമായ തൊഴില്‍ അന്തരീക്ഷവും ഉറപ്പാക്കുന്നതിനായി ലോകാരോഗ്യ സുരക്ഷാ ദിനത്തില്‍ പ്രത്യേക പരിപാടികളുമായി ഖത്തര്‍ ജനറല്‍ വാട്ടര്‍ ഇലക്ട്രിസിറ്റി കോര്‍പറേഷന്‍ (കഹ്റമാ). കഹ്റമായിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നിരവധി തൊഴിലാളികളും പരിപാടിയില്‍ സംബന്ധിച്ചു. എല്ലാ തൊഴിലാളികള്‍ക്കും ഏറ്റവും സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുന്നതിനും മറ്റുമായി വിവിധ ആക്ടിവിറ്റികളും ബോധവല്‍കരണ ക്ളാസുകളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. കഹ്റമാക്ക് കീഴിലെ തൊഴിലാളികള്‍ക്ക് പുറമെ കരാറുകാരും സന്ദര്‍ശകരും പരിപാടിയില്‍ സംബന്ധിച്ചു. തൊഴിലാളികള്‍ക്കായി പ്രമേഹ പരിശോധന, രക്തസമ്മര്‍ദ പരിശോധന, പ്രാഥമിക ദന്തപരിശോധന തുടങ്ങിയവ നടന്നു.
ഇതോടനുബന്ധിച്ച് കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി കഹ്റമായുടെ നേതൃത്വത്തില്‍ പ്രത്യേക ശില്‍പശാലകളും സംഘടിപ്പിച്ചു. കണ്ണിന്‍െറ ആരോഗ്യവും കാഴ്ചയുടെ പരിരക്ഷയും, തൊഴില്‍ സ്ഥലങ്ങളിലെ സമ്മര്‍ദം എങ്ങനെ കൊണ്ടുപോകാം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവല്‍കരണ ക്ളാസുകള്‍ നടന്നത്. തൊഴിലാളികളുടെ ആരോഗ്യം നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിനും ആരോഗ്യത്തെയും സുരക്ഷയെയും സംബന്ധിച്ച് പ്രത്യേകം ബോധവല്‍കരണം നടത്തുന്നതിനുമാണ് കഹ്റമാ സ്ഥിരമായി ആരോഗ്യ ക്യാമ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യ, പരിസ്ഥിതി എന്നിവയില്‍ കഹ്റമായുടെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.