സാഹസികപ്രിയര്‍ക്കായി അല്‍ഖോറില്‍ ആകാശചാട്ടം
text_fieldsദോഹ: ഖത്തറിലെ സാഹസികപ്രിയര്‍ക്കും ഇനി വാനില്‍ പാറിപ്പറക്കാം. രാജ്യത്തെ പ്രഥമ സ്കൈ ഡൈവിങ് സെന്‍റര്‍ അല്‍ഖോര്‍ എയര്‍സ്ട്രിപ്പില്‍ പ്രവര്‍ത്തനം തുടങ്ങി. അമീറിന്‍െറ സഹോദരന്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനിയുടെ പിന്തുണയോടെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ചാടണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പരിശീലകനൊപ്പം 13,000 അടി ഉയരത്തില്‍ നിന്ന് ഭൂമിയിലേക്ക് ചാടാം. വനിതകള്‍ക്ക് ഒപ്പം ചാടുന്നതിന് വനിതാ പരിശീലകരെയും ലഭ്യമാക്കും.
ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെയും ഉച്ചക്ക് ശേഷവുമായിരിക്കും കേന്ദ്രം പ്രവര്‍ത്തിക്കുക. പരിചയസമ്പന്നരായ സ്കൈഡൈവര്‍മാര്‍ക്ക് തിങ്കളാഴ്ചയായിരിക്കും അവസരം. 50 തവണയിലേറെ ആകാശച്ചാട്ടം നടത്തി പരിചയമുള്ളവര്‍ക്കും ബന്ധപ്പെട്ട ലൈസന്‍സ് ഉള്ളവര്‍ക്കും ഈ ദിവസം ഡൈവിങ് നടത്താം. ഫോട്ടോയും വീഡിയോയും പകര്‍ത്തി നല്‍കുന്നതിനുള്‍പ്പെടെ ആകാശച്ചാട്ടത്തിന് ഒരാള്‍ക്ക് 1,899 റിയാലാണ് ഫീസ്. ദുബൈയില്‍ ഈടാക്കുന്നതിനേക്കാള്‍ കുറവാണ് ഈ നിരക്ക്. ദുബൈയില്‍ ഒരാള്‍ക്ക് 1999 ദിര്‍ഹമാണ് ഈടാക്കുന്നത്.
കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ചെങ്കിലും മേയ് മാസത്തിന് ശേഷം റമദാന്‍, വേനല്‍ സമയങ്ങളില്‍ കേന്ദ്രം പ്രവര്‍ത്തിക്കില്ല. ശൈത്യകാലത്താണ് പൂര്‍ണ തോതില്‍ തുറന്നുപ്രവര്‍ത്തിക്കൂ. അല്‍ഖോര്‍ സ്കൈഡൈവ് കേന്ദ്രത്തിലെ ചില സെഷനുകള്‍ ഇതിനോടകം പൂര്‍ണമായി ബുക്ക് ചെയ്ത് കഴിഞ്ഞതായി പ്രാദേശിക വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ വിനോദ സഞ്ചാരമേഖലക്ക് കേന്ദ്രം മുതല്‍ക്കൂട്ടാവുമെന്ന് ചീഫ് എക്സിക്യുട്ടീവ് ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അഹമ്മദ് ബിന്‍ ഖലീഫ ആല്‍ഥാനി വ്യക്തമാക്കി. സ്കൈഡൈവ് ഖത്തറിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റ് മുഖേന ചാടുന്നതിന് ബുക്ക് ചെയ്യാം. വിവിധ സെഷനുകളിലേക്കുളള ടിക്കറ്റുകള്‍ പേള്‍ ഖത്തറിലെ നോവോ സിനിമാസില്‍ നിന്നും എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ അര്‍ധരാത്രി വരെയും ലാന്‍ഡ്മാര്‍ക്കിലെ വിര്‍ജിന്‍ മെഗാസ്റ്റോറില്‍ നിന്നും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.