അവസാന മത്സരത്തില്‍ ഖത്തറിന് തോല്‍വി
text_fieldsദോഹ: ഗ്രൂപ്പിലെ അവസാന മത്സരത്തിലും ജയം നേടി സമ്പൂര്‍ണവിജയമെന്ന സ്വപ്നത്തിലേക്ക് പന്തുതട്ടിയ കാരിനോയുടെയും കുട്ടികളുടെയും പ്രതീക്ഷകള്‍ ചൈനക്കാര്‍ തകര്‍ത്തു. 2018 റഷ്യന്‍ ലോകകപ്പ്, 2019 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതയുടെ ഏഷ്യന്‍ രണ്ടാം റൗണ്ട് മത്സരത്തിലെ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ചൈനക്കാര്‍ സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ ഖത്തറിനെ പരാജയപ്പെടുത്തിയത്. ആദ്യമത്സരത്തില്‍ ഖത്തറില്‍ നിന്നേറ്റ ഒരു ഗോളിന്‍െറ തോല്‍വിക്കുള്ള പ്രതികാരം കൂടിയായി ചൈനക്കാരുടെ വിജയം. ലോകകപ്പെന്ന സ്വപ്നത്തിലേക്ക് നേരിയ പ്രതീക്ഷയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ വന്‍മതിലിന്‍െറ നാട്ടുകാര്‍ക്ക് ജയം അനിവാര്യമായിരുന്നു. ഒപ്പം നാട്ടുകാരുടെ പിന്തുണയും കൂടി ഉണ്ടെന്ന ആത്മവിശ്വാസത്തില്‍ പന്തു തട്ടിയ ചൈനക്ക് പ്രതീക്ഷിച്ചത് തന്നെ ലഭിച്ചു.
കഴിഞ്ഞ ഏഴ് മത്സരവും തുടര്‍ച്ചയായി ജയിച്ചത്തെിയ ഖത്തരികള്‍ക്ക് ചൈനയില്‍ നിന്നേറ്റ തോല്‍വി ഞെട്ടിക്കുന്നതായി. ലോകകപ്പെന്ന അവസാന കടമ്പ എത്തിച്ചേരണമെങ്കില്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന പാഠം പഠിപ്പിക്കുന്നതായിരുന്നു ഖത്തറിന്‍െറ തോല്‍വി.
ഗോള്‍ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം 58ാം മിനുട്ടിലാണ് ചൈന ആദ്യ വെടി പൊട്ടിച്ചത്. പെനാല്‍ട്ടി ബോക്സില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനിടയില്‍ മധ്യനിര താരം ഹുവാങ് ബോക്സിന് പുറത്ത് നിന്നും തൊടുത്തു വിട്ട ഷോട്ട് ഗോളിയെയും കടന്ന് ഗോള്‍വലയുടെ മൂലയില്‍ പതിക്കുമ്പോള്‍ ചൈനക്കത് ലോകകപ്പ് സ്വപനത്തിലേക്കുള്ള തിരിച്ചുവരവായി.
സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ച അന്നാബികള്‍ക്ക് പക്ഷേ താളം കണ്ടത്തൊനായില്ല. കളിയവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കേ വു ലേ 88ാം മിനുട്ടില്‍ ഖത്തര്‍ വല രണ്ടാം തവണ കുലുക്കിയപ്പോള്‍ ഖത്തരികളുടെ പതനം പൂര്‍ത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
