ലോകകപ്പ് യോഗ്യത രണ്ടാം റൗണ്ട്: അവസാന മത്സരത്തില്‍ ഖത്തര്‍ ഇന്ന് ചൈനക്കെതിരെ
text_fieldsദോഹ: 2018 റഷ്യന്‍ ലോകകപ്പിന്‍െറയും 2019ലെ ഏഷ്യന്‍ കപ്പിന്‍െറയും യോഗ്യതാറൗണ്ടില്‍ ഇതുവരെ നടന്ന ഏഴു മല്‍സരങ്ങളിലും വിജയിച്ച ഖത്തര്‍ ഗ്രൂപ്പ് സിയില്‍ രണ്ടാംറൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തിനായി ഇന്നിറങ്ങും. ചൈനീസ് നഗരമായ സിയാങ്ങില്‍ നടക്കുന്ന മല്‍സരത്തില്‍ ചൈനയാണ് എതിരാളി. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയ ഖത്തര്‍ അപരാജിത മുന്നേറ്റം തുടരുകയാണ്.
ഞയാറാഴ്ച ചൈനയിലത്തെിയ ഖത്തര്‍ ടീം കോച്ച് ഡാനിയല്‍ കരീനോയുടെ കീഴില്‍ പരിശീലനം തുടങ്ങി. സിയാങ്ങിലെ ഷാന്‍ക്സി പ്രോവിന്‍സ് സ്റ്റേഡിയത്തിലാണ് ടീം അന്നാബി ഇന്നലെ പരിശീലനത്തിനിറങ്ങിയത്.മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ടെങ്കിലും വിജയം തന്നെയാണ് ഖത്തര്‍ ലക്ഷ്യമിടുന്നതെന്ന് കോച്ച് ഡാനിയല്‍ കരീനോ പറഞ്ഞു. ഏപ്രില്‍ 12ന് ആരംഭിക്കുന്ന ലോകകപ്പ് മൂന്നാം റൗണ്ട് മത്സരത്തില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ വിജയം ഖത്തറിനെ പ്രാപ്തമാക്കും.
ചൈനക്കെതിരെ കൂടുതല്‍ അച്ചടക്കത്തോടെയും ഗെയിം പ്ളാനോടെയും കളിക്കാനാണ് കരീനോ കളിക്കാര്‍ക്ക് നല്‍കുന്ന നിര്‍ദേശം. ചൈനക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ചൈനയും ഖത്തറും തമ്മില്‍ കഴിഞ്ഞ ഒക്ടോബറില്‍ ദോഹയില്‍ നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ 1-0 എന്ന സ്കോറിനായിരുന്നു ഖത്തറിന്‍െറ വിജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാലദ്വീപിനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ചൈന പരാജയപ്പെടുത്തിയത്.
എങ്കിലും ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ പോലും അടുത്ത റൗണ്ടിലത്തൊന്‍ ചൈന കാത്തിരിക്കേണ്ടി വരും. മറ്റു യോഗ്യതാ മത്സരങ്ങളിലെ ഫലം കൂടി വന്നാലേ ചൈനയുടെ മൂന്നാംറൗണ്ട് പ്രവേശനം വ്യക്തമാകൂ.
ആറ് വീതം ടീമുകള്‍ ഉള്‍പ്പെട്ട രണ്ടു ഗ്രൂപ്പുകളിലെയും ഓരോ ടീമും എതിരാളികള്‍ക്കെതിരെ സ്വന്തം നാട്ടിലും അവരുടെ നാട്ടിലും കളിക്കണം. ഒരു ടീമിന് പത്ത് മത്സരങ്ങള്‍ വീതം.
മൂന്നാം റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളിലുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലത്തെുന്നവര്‍ക്ക് റഷ്യന്‍ ലോകകപ്പ് കളിക്കാം. ഏഷ്യയില്‍ നിന്ന് അഞ്ചു ടീമുകള്‍ക്കാണ് ലോകകപ്പ് യോഗ്യത ലഭിക്കുക. അവേശേഷിക്കുന്ന ഒരു ടീമിനെ കണ്ടത്തെുന്നതിനായി നാലാം റൗണ്ട് ഉണ്ടാകും.
മൂന്നാം റൗണ്ടില്‍ രണ്ട് ഗ്രൂപ്പിലും മൂന്നാമതത്തെുന്ന ഒരോ ടീം വീതം നാലാം റൗണ്ടില്‍ പ്രവേശിക്കും. അടുത്ത വര്‍ഷം ഒകേ്ടാബറില്‍ നടക്കുന്ന ഈ റൗണ്ടില്‍ രണ്ടു ടീമുകളും ഹോം, എവേ മത്സരങ്ങള്‍ കളിക്കും. വിജയികള്‍ ഇന്‍റര്‍കോണ്ടിനെന്‍റല്‍ പ്ളേ ഓഫിലൂടെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
