പിഴ ശിക്ഷയിലുള്ള ഇളവ് നീട്ടുന്നത് പരിഗണനയില്‍
text_fieldsദോഹ: രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷയില്‍ 50 ശതമാനം ഇളവ് വരുത്തിയതിന്‍െറ കാലയളവ് നീട്ടുന്നത് പരിഗണനയിലാണെന്ന് ഗതാഗത വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. വ
്യക്തമായ പഠനത്തിന്‍െറയും ഗവേഷണത്തിന്‍െറയും അടിസ്ഥാനത്തിലായിരിക്കും ഇളവിന്‍െറ കാലാവധി നീട്ടുന്നത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക. ഏപ്രില്‍ ഏഴിന് ഇളവ് കാലാവധി തീരാനിരിക്കെയാണ് ഇത് നീട്ടുന്നത് പരിഗണിക്കുന്നത്. ഈ വര്‍ഷം ജനുവരി എട്ടിനാണ് ഗതാഗത വകുപ്പിന്‍െറ തീരുമാനം പ്രാബല്യത്തില്‍ വന്നത്.
മൂന്ന് മാസത്തിനുള്ളില്‍ പിഴസംഖ്യ അടക്കുന്നവര്‍ക്കാണ് ആഭ്യന്തരമന്ത്രാലയം ഇളവ് പ്രഖ്യാപിച്ചത്. 2015 ഡിസംബര്‍ 31വരെ വിവിധ കേസുകളില്‍ പിഴ ചുമത്തപ്പെട്ടവര്‍ക്കായിരുന്നു മന്ത്രാലയത്തിന്‍െറ ആനുകൂല്യം ലഭിച്ചിരുന്നത്.
ഉയര്‍ന്ന പിഴ സംഖ്യയുള്ളവര്‍ക്ക് അവ പകുതിയായി കുറച്ചതോടെ വലിയ ആശ്വാസമാണ് ലഭിച്ചിരുന്നത്. റഡാര്‍ വഴി ഗതാഗത വകുപ്പ് നേരിട്ട് നല്‍കിയ പിഴ, സിഗ്നല്‍ മുറിച്ച് കടക്കല്‍ എന്നിവക്കും ഈ ഇളവ് ലഭിച്ചിരുന്നു.
എന്നാല്‍, ജനുവരിയിലും ഗതാഗത നിയമലംഘനങ്ങളുടെ എണ്ണത്തില്‍ വലിയ വ്യത്യാസമൊന്നും അനുഭവപ്പെട്ടില്ല.
ജനുവരിയില്‍ 130,000 നിയമലംഘനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ അതില്‍ 87,000 നിയമലംഘനങ്ങളും റഡാര്‍ വഴിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.