ദോഹ മാരിടൈം പ്രതിരോധ എക്സിബിഷനില്‍ ഇന്ത്യന്‍ നേവിയും
text_fieldsദോഹ: മാര്‍ച്ച് 29 മുതല്‍ 31വരെ ദോഹയില്‍ നടക്കുന്ന ദോഹ മാരിടൈം ഡിഫന്‍സ് എക്സിബിഷനിലും സമ്മേളനത്തിലും ഇന്ത്യന്‍ നാവികസേന കപ്പലും പ്രതിനിധികളുമത്തെുന്നു. നാവിക സേനയില്‍ നിന്നും തീരദേശ സേനയില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരാണ് പ്രദര്‍ശനത്തിലും സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി ഐ.എന്‍.എസ് ബിയാസ് കപ്പലില്‍ ദോഹയിലത്തെുക. ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സുനില്‍ ലാംബ, ഇന്ത്യന്‍ തീരദേശ സേന ഡെപ്യൂട്ടി ജനറല്‍ ഡയറക്ടര്‍ ഇന്‍സ്പെക്ടര്‍ ജെനറല്‍ എസ്.കെ ഗോയല്‍ തുടങ്ങിയ ഉന്നതരാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിന്‍െറ ഭാഗമായി ദോഹയിലത്തെുന്നത്.
ഇന്ത്യന്‍ നേവിയുടെ ബ്രഹ്മപുത്ര ക്ളാസ് മിസൈല്‍ ഫ്രിഗേറ്റ് ക്ളാസിലാണ് ഐ.എന്‍.എസ് ബിയാസ് ഉള്‍പ്പെടുന്നത്. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്് ലിമിറ്റഡില്‍ നിര്‍മിക്കപ്പെട്ട യുദ്ധക്കപ്പലിന് 126 മീറ്റര്‍ നീളവും 14.5 മീറ്റര്‍ വീതിയും ഉണ്ട്. 30 നോട്ടിക്കല്‍ മൈല്‍ (50 കിലോ മീറ്റര്‍) വേഗതയുള്ള ബിയാസ്, ബ്ളൂ വാട്ടര്‍ നേവല്‍ ഓപറേഷനായി പ്രത്യേകം നിര്‍മിക്കപ്പെട്ടതാണ്. കമാന്‍ഡ് ക്യാപ്റ്റന്‍ ദീപക് ഭാട്ടിയയുടെ നേതൃത്വത്തില്‍ 30 ഓഫീസര്‍മാരും 312 മറ്റു ജീവനക്കാരുമടങ്ങുന്നതാണ് ബിയാസിലെ അംഗങ്ങള്‍. മുംബൈയിലെ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്‍െറ നിയന്ത്രണത്തിലുള്ളതാണ് ഐ.എന്‍.എസ് ബിയാസ്.
ഐ.എന്‍.എസ് ബിയാസ് ദോഹയിലത്തെുന്നതോടെ നാവികസേനയുടെ മൂന്നാമത്തെ സന്ദര്‍ശനമാകുമിത്. ഇതിന് മുമ്പ് 2013ല്‍ ഐ.എന്‍.എസ് ആദിത്യയും തബാറും 2015ല്‍ ഐ.എന്‍.എസ് ദല്‍ഹിയും ത്രിശൂലുമാണ് സൗഹൃദ സന്ദര്‍ശനത്തിന്‍െറ ഭാഗമായി ഖത്തറിലത്തെിയത്. അവസാന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ തീരദേശ സേനയുടെ മൂന്ന് കപ്പലുകള്‍ ദോഹ സന്ദര്‍ശിച്ചിരുന്നു. ഐ.സി.ജി.എസ് സമുദ്ര പ്രഹരി, വിജിത്, സങ്കല്‍പ് എന്നിവയാണവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
