എം.എ.എം.ഒ കോളജ് അലുംനി ജി.സി.സി കുടുംബസംഗമം
text_fieldsദോഹ: മുക്കം മുഹമ്മദ് അബ്ദുറഹ്മാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് (എം.എ.എം.ഒ) കോളേജ് ഖത്തര്‍ അലുംനി കൂട്ടായ്മയുടെ കുടുംബസംഗമം ഡിസംബറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം അംഗങ്ങള്‍ പങ്കെടുക്കും. പൂരവ വിദ്യാര്‍ഥിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശിഹാബ്, പ്രിന്‍സിപ്പല്‍ പ്രഫ. എ.പി. അബ്ദുറഹിമാന്‍, ഗ്ളോബല്‍ അലുംനി പ്രസിഡന്‍റ് ഹസനുല്‍ ബന്ന തുടങ്ങിയവര്‍ പങ്കെടുക്കും. അലുംനിയിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പരിപാടികളും അരങ്ങേറും.
കെ.ടി മുര്‍ഷിദ് പ്രസിഡന്‍റും സെക്രട്ടറി ഉസാമ പായനാടിന്‍െറയും നേതൃത്വതില്‍ 2008ലാണ് ഖത്തര്‍ അലുംനി കൂട്ടായ്മ രൂപവല്‍കരിച്ചത്. ചുരുങ്ങിയ കാലത്തിനിടെ നിരവധി സാമൂഹിക സാംസ്കാരിക പരിപാടികള്‍ അലുംനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഏകദേശം 150ഓളം അംഗങ്ങളാണ് കൂട്ടായ്മയിലുള്ളത്. ഹമദ് ഹോസ്പിറ്റല്‍ റിഹാബിലിറ്റേഷന്‍ സെന്‍റര്‍ സന്ദര്‍ശനം, രക്തദാനം, മൃതദേഹ പരിചരണം എന്നിവയില്‍ അലുംനി അംഗങ്ങളുടെ സജീവ പങ്കാളിത്തമുണ്ടാവാറുണ്ട്. കോളജില്‍ പഠിക്കുന്ന നിര്‍ധനരായ കുട്ടികളില്‍ തെരഞ്ഞെടുത്തവര്‍ക്ക് എല്ലാ വര്‍ഷവും സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. കോളജിന്‍െറ പുതിയ ലൈബ്രറി സമുച്ചയം നിര്‍മിക്കുന്നതിനും പങ്കുവഹിച്ചു.
കോഴിക്കോട് -മലപ്പുറം ജില്ലകളിലെ സാധാരണകാര്‍ക്ക് ആശ്രയമായ എം.എ.എം.ഒ കോളജിന് യു.ജി.സിയുടെ ആഖിലേന്ത്യാ തലത്തിലുള്ള നാക് അക്രിഡിറ്റേഷനായ ‘എ’ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ അലുംനി രക്ഷാധികാരികളയ യൂനുസ് സലിം വാപാട്ട്, എ.എം അശ്റഫ്, കെ.ടി മുര്‍ഷിദ്, ഇക്ബാല്‍, മുഹമ്മദ്, അബ്ബാസ് മുക്കം, ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്‍റ് അശ്റഫ് മുക്കം, ജനറല്‍ സെക്രട്ടറി സി.എം.ആര്‍ ഫായിസ്, പി.ആര്‍ സെക്രട്ടറി അമീന്‍ കൊടിയത്തൂര്‍, ശാഫി ചെറൂപ്പ, സമീര്‍, നാസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.