ഇന്ത്യന്‍ സ്കൂളുകളില്‍ സീറ്റ് ലഭിക്കാത്തവരുടെ കണക്കെടുക്കുന്നു
text_fieldsദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ (ഐ.സി.സി) ശേഖരിക്കുന്നു. സ്കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിന് സഹായം തേടി നിരവധി രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് ഐ.സി.സി മാനേജ്മെന്‍റ് കമ്മിറ്റി പ്രവാസി സംഘടനകള്‍ക്ക് അയച്ച കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ മീഡിയ ഫോറം നടത്തിയ വിദ്യാഭ്യാസ ചര്‍ച്ചയില്‍ ഖത്തറില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിന്‍െറ ആവശ്യകത പങ്കെടുത്തവര്‍ മുഴുവന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍െറ ആദ്യപടിയായി എത്ര ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സീറ്റ് ലഭിക്കാത്തവരായി ഖത്തറിലുണ്ട് എന്ന കണക്ക് ശേഖരിക്കാന്‍ ഐ.സി.സി മുന്‍കൈയെടുക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യമുയരുകയും അക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് ഐ.സി.സി പ്രസിഡന്‍റ് ഗിരീഷ് കുമാര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
സര്‍വേക്ക് വേണ്ടി നിശ്ചിത ഫോര്‍മാറ്റിലുള്ള ഫോം ഐ.സി.സി തയാറാക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍, ഏത് ക്ളാസിലേക്കാണ് അഡ്മിഷന്‍ തേടുന്നത്, കരിക്കുലം, അഡ്മിഷന്‍ തേടിയ ഇന്ത്യന്‍ സ്കൂളിന്‍െറ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് സര്‍വേയിലൂടെ ആവശ്യപ്പെട്ടത്. iccqatar@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് വിവരങ്ങള്‍ അയക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.