ഖിയ ഫുട്ബാള്‍: സ്പോണ്‍സര്‍ഷിപ്പ് കരാറായി
text_fieldsദോഹ: ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന് ഫോര്‍ സ്പോര്‍ട്സ് ആന്റ് ഗെയിംസ് (ഖിയ) ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന നാലാമത് ഖിയ അഖിലേന്ത്യാ ഫുട്ബാള്‍ ടൂര്‍ണമെന്റിന്‍െറ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവച്ചു.
എം.ബി.എം കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ. മാര്‍ട്ട് മാനേജിങ് ഡയറക്ടര്‍ സഈദ് നസീര്‍, ഖിയ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന് ധാരണപത്രം കൈമാറി.
ഖിയ സി.ഒ.ഒ സഫീര്‍ ചേന്ദമംഗല്ലൂര്‍, ഖിയ വൈസ്പ്രസിഡന്റ് ബഷീര്‍, കെ.സി അബ്ദുറഹ്മാന്, കോ ഓര്‍ഡിനേറ്റര്‍മാരായ ഹംസ ആലുവ, സാജിദ് എന്നിവര്‍ സംബന്ധിച്ചു. ഖത്തറിലെ അഖിലേന്ത്യ തലത്തിലുള്ള ഏക ടൂര്‍ണമെന്റായ ഖിയ ചാമ്പ്യന്‍സ് ലീഗ് മാര്‍ച്ച് 18 മുതല്‍ ദോഹ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 10 മികച്ച ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കാനായി ഇന്ത്യയില്‍ നിന്ന് മികച്ച കളിക്കാര്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.