കൊറോണ ബാധിച്ച സ്വദേശി മരിച്ചു
text_fieldsദോഹ: കഴിഞ്ഞ മാസം കൊറോണ വൈറസ് ബാധിച്ചയാള്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 21ന് കൊറോണ വൈറസ് ബാധയേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 66 വയസുള്ള സ്വദേശിയാണ് ഇന്നലെ മരിച്ചത്. 2015 മെയ് 22ന് അവസാനമായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം കഴിഞ്ഞ മാസമാണ് വൈറസ് ബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫെബ്രുവരി 22ന് അയല്‍രാജ്യത്ത് നിന്ന് സന്ദര്‍ശനത്തിന് ശേഷം മടങ്ങിയത്തെിയതിന് ശേഷമാണ് കൊറോണ ബാധിച്ച നിലയില്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സൗദിയിലുള്ള തന്‍െറ ഒട്ടക ഫാമില്‍ നിന്ന് നാട്ടില്‍ തിരിച്ചത്തെിയ സ്വദേശിക്ക് പനിയും ചുമയും അതിസാരവും പിടിപെടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ വിവരമറിയിക്കണമെന്നും അടിയന്തിര ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രാലയം പൊതുജനത്തോടാവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 24 മണിക്കൂറും ആരോഗ്യവകുപ്പിന്‍െറ സേവനം ലഭ്യമാണ്. ഏത് അന്വേഷണങ്ങള്‍ക്ക് 6640948, 66740951 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. രോഗപ്രതിരോധ ശേഷി കുറവുള്ളവരും ക്രോണിക് രോഗങ്ങളുള്ളവരും വളര്‍ത്തുമൃഗങ്ങളുമായും പ്രത്യേകിച്ച് ഒട്ടകവുമായി അടുത്തിടപഴകരുതെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം പാലിക്കണം. പ്രമേഹം, ശ്വാസകോശ അസുഖങ്ങള്‍, വൃക്കരോഗം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ഒരു കാരണവശാലും ഒട്ടകങ്ങളുമായി ഇടപഴകരുത്. ഒട്ടക ഫാമുകളിലും ഒട്ടകങ്ങളെ അറുക്കുന്ന സ്ഥലങ്ങളിലും പൂര്‍ണ ശുചിത്വം ഉറപ്പുവരുത്തണം. ഇവിടെ തൊഴിലെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്കും കയ്യുറയും അണിയണം. മൃഗങ്ങളെ തൊടുന്നതിന് മുമ്പും ശേഷവും കൈ വൃത്തിയായി ലോഷനുപയോഗിച്ച് കഴുകണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്. കൂടാതെ ചുമക്കുകയും മറ്റും ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ തുടരാനും നിര്‍ദേശമുണ്ട്. ഒട്ടകത്തിന്‍െറ പാല്‍ കുടിക്കുന്നതിന് മുമ്പായി തിളപ്പിക്കുകയും വേണം.
രോഗബാധ കണ്ടത്തെിയാല്‍, ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരമുള്ള നടപടിക്രമങ്ങളാണ് ആരോഗ്യവകുപ്പ് പിന്തുടരുന്നത്. ഇതിനായി മന്ത്രാലയത്തിന്‍െറ പകര്‍ച്ചവ്യാധി നേരിടാനുള്ള അടിയന്തര ശുശ്രൂഷ വിഭാഗം മുന്‍കരുതല്‍ നടപടികളെടുക്കും. രോഗിയുമായി ഇടപഴകിയവരെ നിരീക്ഷിക്കുകയും സ്പര്‍ശനമേറ്റ സ്ഥലങ്ങളും മറ്റും രണ്ടാഴ്ചക്കുള്ളില്‍ പരിശോധിച്ച് രോഗബാധ തടയാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്യും.
രോഗലക്ഷണം കണ്ടത്തെിയവരെ കൂടുതല്‍ പരിശോധനക്കും ലാബ് ടെസ്റ്റുകള്‍ക്കും വിധേയരാക്കുകയും ചെയ്യും. മിഡിലീസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം എന്ന കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് സൗദി അറേബ്യയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
