ഖത്തറും അസര്‍ബൈജാനും തമ്മില്‍ നിരവധി കരാറുകളൊപ്പിട്ടു
text_fieldsദോഹ: അമീര്‍ ശൈഖ് തമീ ബിന്‍ ഹമദ് ആല്‍ഥാനിയുടെ അസര്‍ബൈജാന്‍ സന്ദര്‍ശനത്തിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും പൊതുധാരണാപത്രങ്ങളിലും കരാറുകളിലും ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ വിസയില്‍ ഇളവ് നല്‍കുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. സംയുക്ത സാമ്പത്തിക, വാണിജ്യ, സാങ്കേതിക മേഖലകളിലും നീതി നിര്‍വഹണ രംഗത്തും ഇരുരാജ്യങ്ങളും പൊതുധാരണപത്രത്തില്‍ ഒപ്പുവെച്ചു. കൂടാതെ ഗതാഗതം, കാര്‍ഷിക രംഗം, തൊഴിലധിഷ്ഠിത പരിശീലനം, വികസനം എന്നീ മേഖലകളിലും കരാറുകളില്‍ ഒപ്പുവെച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും അസര്‍ബൈജാന്‍ പ്രസിഡന്‍റ് അലിയേവും ചടങ്ങില്‍ സംബന്ധിച്ചു.
രണ്ട് ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനത്തെിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാനമായ ബകുവിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ സംബന്ധിച്ചും അത് വിശാലമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാഷ്ട്രത്തലവന്മാരും ചര്‍ച്ച നടത്തി. ഖത്തറും അസര്‍ബൈജാനും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതും പരസ്പര പ്രാധാന്യമുള്ള മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും നിരവധി വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനവും നടത്തി. അമീറിനെയും ഖത്തറില്‍ നിന്നുള്ള പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്ത പ്രസിഡന്‍റ് അലിയേവ്, അമീറിന്‍െറ സന്ദര്‍ശനം സന്തോഷം നല്‍കുന്നതായും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം, സന്ദര്‍ശനം ദൃഢമാക്കുമെന്നും വ്യക്തമാക്കി.
ഖത്തറും അസര്‍ബൈജാനും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായതായും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിഷയങ്ങളിലും വിവിധ സംരംഭങ്ങളിലും അസര്‍ബൈജാന് നിറഞ്ഞ പിന്തുണ നല്‍കുന്ന ഖത്തറിനെ അദ്ദേഹം അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ സാമ്പത്തിക, ഊര്‍ജ, വിനോദ സഞ്ചാര, കാര്‍ഷിക, സാങ്കേതികവിദ്യ, ഗതാഗത, നിക്ഷേപ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന് തയ്യാറാണെന്നും ഇതിനായി ഇരുരാജ്യങ്ങളുടെയും സംയുക്ത സമിതി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. ക്ഷണം സ്വീകരിച്ച് സന്ദര്‍ശനത്തിനത്തെിയ അമീറിന് നന്ദി അറിയിച്ച അദ്ദേഹം, സന്ദര്‍ശനം ഭാവിയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വലിയ അവസരങ്ങള്‍ തുറക്കുമെന്നും ചൂണ്ടിക്കാട്ടി.
ഖത്തറും അസര്‍ബൈജാനും തമ്മില്‍ ശക്തമായ രാഷ്ട്രീയ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും സാമ്പത്തിക, വാണിജ്യ മേഖലകളിലടക്കം ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചതായും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി വ്യക്തമാക്കി. മധ്യേഷ്യയിലെയും മിഡിലീസ്റ്റിലെയും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെയും പ്രശ്നങ്ങള്‍ ഇരുരാഷ്ട്രത്തലവന്മാരും തമ്മിലുള്ള ചര്‍ച്ചകളില്‍ വിശകലനം ചെയ്തു.
പ്രധാനമന്ത്രി അര്‍തര്‍ റാസിസാദുമായും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസം നീണ്ടുനിന്ന സന്ദര്‍ശനത്തിന് ശേഷം അമീര്‍ ഖത്തറിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
