ഖത്തറില്‍ നിന്നത്തെിയ മലയാളി ഡ്രൈവര്‍ വാഹനാപകടത്തില്‍ അല്‍അഹ്സയില്‍ മരിച്ചു
text_fields
അല്‍അഹ്സ (സൗദി): ഖത്തറില്‍ നിന്ന് സ്പോണ്‍സറോടൊപ്പം എത്തിയ മലയാളി ഹൗസ് ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി നെല്ലിമല്‍ പുതുപ്പറമ്പില്‍ ഷഹാസ് (26) ആണ് അല്‍അഹ്സയിലുണ്ടായ അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഇയാളുടെ സ്പോണ്‍സറും മറ്റൊരാളും മരിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ വ്യക്തമല്ല. ദോഹയിലെ മൈദറില്‍ ഹൗസ് ഡ്രൈവറായിരുന്നു. ഷഹാസിന്‍െറ ഉമ്മ സഫിയത്തും സ്പോണ്‍സറുടെ വീട്ടില്‍ ജോലി ചെയ്യുന്നുണ്ട്. അപകട വിവരമറിഞ്ഞ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവര്‍ ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്പോണ്‍സറുടെ മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കി. ഷഹാസിന്‍െറ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ട്. സ്പോണ്‍സറുടെ ബന്ധു സൗദിയിലേക്ക് തിരിച്ചിട്ടുണ്ട്. അരുവിക്കല്‍ ഷാജഹാന്‍ ആണ് പിതാവ്. അല്‍അഹ്സയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായി ‘ഗള്‍ഫ് മാധ്യമം’ ഞായറാഴ്ച വാര്‍ത്ത നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.