ആധുനിക ഖത്തറിന്‍െറ നിര്‍മാണത്തില്‍ പങ്കാളികളാവുന്നത് 17 ലക്ഷം വിദേശികള്‍
text_fieldsദോഹ: രാജ്യത്തെ ഉദ്യോഗസ്ഥരും തൊഴിലാളികളും ജീവനക്കാരുമടങ്ങുന്ന പ്രവാസികളുടെ എണ്ണം പതിനേഴ് ലക്ഷം വരുമെന്ന് കുടിയേറ്റ-മനുഷ്യാവകാശ വിഷയങ്ങളിലെ വിദഗ്ധന്‍. 2015 നവംബറില്‍ പുറത്തുവിട്ട ജനസംഖ്യ കണക്കുകള്‍ അടിസ്ഥാനമാക്കി ഖലീഫ യൂനിവേഴ്സിറ്റി ഇസ്ലാമിക് സ്റ്റഡീസ് ഫാക്കല്‍റ്റിയിലെ മുതിര്‍ന്ന അംഗം ഡോ. രാജൈ റേ ജുറൈദിനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2015 കാലയളവില്‍ രാജ്യത്തെ മൊത്തം ജനസംഖ്യ 2.46 ദശലക്ഷമാണെന്നും ഈ വര്‍ഷം ഫെബ്രുവരിയോടെ അത് 2.54 ദശലക്ഷം കവിഞ്ഞതായും വികസന ആസൂത്രണ മന്ത്രാലയത്തിന്‍െറ കണക്കുകളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ‘കുടിയേറ്റ തൊഴിലാളികളുടെ നിയന്ത്രണവും തൊഴില്‍ പരിഷ്കരണവും’ സംബന്ധിച്ച് ബുധനാഴ്ച നടത്തിയ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ ജോലിക്കാരില്‍ ഏറ്റവും കൂടുതലുള്ള ജനസമൂഹം ഇന്ത്യക്കാരാണ്. ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം 452,578 വരും. മൊത്തം ജനസംഖ്യയുടെ 31.7 ശതമാനം. ശേഷം നേപ്പാള്‍ 339,901 (23.5 ശതമാനം), ഫിലിപ്പീന്‍സ് 165,447, ബംഗ്ളാദേശ് 130,630, അറബികള്‍ (146,5770) എന്നിങ്ങനെയാണ് കുടിയേറ്റ തൊഴിലാളികളുടെ തോത്. കുടുംബത്തെയും കുട്ടികളെയും ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്.
അറബ് രാജ്യക്കാരുടെ ഇടയില്‍ ഈജിപ്ത് 72478, സിറിയന്‍ 18,474, സുഡാനികള്‍ 14,147, ലെബനീസ് 10,200 എന്നിവരും ഉള്‍പ്പെടും.
കുറഞ്ഞ വേതനം പറ്റുന്ന തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ നേപ്പാളി തൊഴിലാളികളാണ്. ഇവരാകട്ടെ ഭൂരിഭാഗവും നിര്‍മാണമേഖലയിലാണുതാനും -ജുറൈദിനി പറഞ്ഞു. നേപ്പാള്‍ എംബസിയുടെ കണക്കുപ്രകാരം 2011 മുതല്‍ 2014 വരെയുള്ള നാലുവര്‍ഷ കാലയളവില്‍ തൊഴിലാളികള്‍ക്കിടയില്‍ 705 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 35-40 വയസ്സിനിടയിലുള്ള ഇവരില്‍ 53 ശതമാനത്തിനും ഹൃദയാഘാതമാണ് മരണകാരണം. 57 ശതമാനം മരണങ്ങളും സംഭവിച്ചതാകട്ടെ ഏപ്രില്‍-സെപ്തംബര്‍ മാസങ്ങളിലും. ഇതേ മാസങ്ങളില്‍ വിവിധ ജോലികളിലേര്‍പ്പെടുന്ന ആകെയുള്ള തൊഴിലാളികളുടെ മേഖല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ് നിര്‍മാണം- 37 ശതമാനം, റീട്ടെയില്‍ ആന്‍റ് ഹോള്‍സെയില്‍- 13, ഹൗസ്ഹോള്‍ഡ് -10, ഉല്‍പാദനം- 8, ഘനനം, ക്വാറി -6, പൊതുഭരണം- 6, സപ്പോര്‍ട്ട് സര്‍വീസ് -3 എന്നിവയാണ് പ്രധാന തൊഴില്‍ മേഖലകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
