കണ്ണന്‍െറ നോമ്പിന് 16 വയസ്
text_fieldsദോഹ: കണ്ണന്‍െറ നോമ്പുകാലം 16 ാം വര്‍ഷവും പ്രവാസഭൂമിയില്‍ തുടരുകയാണ്. ഇപ്പോള്‍ പൊള്ളുന്ന പകല്‍ച്ചൂടില്‍ പൊതുനിരത്തിലൂടെയുള്ള ഡ്രൈവിംഗ് ജോലിക്കിടയിലും വ്രതാനുഷ്ഠാനം അദ്ദേഹത്തെ തെല്ലും അലട്ടുന്നുമില്ല. ഇരിഞ്ഞാലക്കുട സ്വദേശിയായ കണ്ണന്‍ 2000 ലാണ് ദോഹയിലത്തെുന്നത്. അന്ന് നോമ്പുകാലമായപ്പോള്‍ കൂടെ ജോലി ചെയ്യുന്നവര്‍ നോമ്പെടുക്കുന്നത് കണ്ടപ്പോള്‍ അതത്ര വലിയ കാര്യമായി തോന്നിയില്ല. രാത്രി മുഴുവന്‍ ഭക്ഷണം കഴിച്ചിട്ട് പകല്‍ മുഴുവന്‍ കഴിക്കാതിരിക്കുന്നതില്‍ എന്താണ് പ്രത്യേകതയെന്ന് സുഹൃത്ത് സിദീഖിനോട് തുറന്ന് ചോദിക്കുകയും ചെയ്തു. അപ്പോഴാണ് സിദിഖിന്‍െറ വെല്ലുവിളി. അത് മനസിലാകണമെങ്കില്‍ താന്‍ എടുക്കുന്നപോലെ തന്നെ കണ്ണനും ഒന്ന് നോമ്പ് പിടിച്ചുനോക്കാന്‍. അടുത്ത ദിവസം തന്നെ കണ്ണനും നോമ്പാരംഭിച്ചു.
അപ്പോഴാണ് അതിന്‍െറ ബുദ്ധിമുട്ടും മനസിനും ശരീരത്തിനും നോമ്പ് നല്‍കുന്ന ഗുണങ്ങളും മനസിലായത്. അതുകൊണ്ട് തന്നെ പിന്നീടുള്ള നോമ്പുകളും അനുഷ്ഠിക്കാന്‍ തുടങ്ങി. പക്ഷെ ചില സുഹൃത്തുക്കള്‍ ആദ്യമാദ്യം വിശ്വസിച്ചില്ല. പിന്നീട് അവര്‍ക്കും വിശ്വാസമായപ്പോള്‍ അത്താഴത്തിനും നോമ്പ് തുറക്കും എല്ലാം സ്നേഹപൂര്‍വം ഒപ്പം കൂട്ടിത്തുടങ്ങി. രാത്രിയില്‍ തുടര്‍ച്ചയായി ഭക്ഷണം കഴിക്കാനൊന്നും കഴിയില്ളെന്നും ആര്‍ക്കും കഴിയില്ളെന്നും മനസിലായതും നോമ്പ് പിടിച്ച് തുടങ്ങിയതില്‍ പിന്നെയാണന്ന് കണ്ണന്‍ പറയുന്നു. ഒരു വര്‍ഷത്തില്‍ ഒരു മാസം ശരീരത്തിന്‍െറ ആന്തരികാവയവങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ കഴിയുന്നത് ചില്ലറ കാര്യമല്ല. കുടുംബം ഖത്തറില്‍ ഒപ്പമുണ്ടായിരുന്ന വേളകളില്‍ ഭാര്യ പരമാവധി സഹായം ചെയ്തുകൊടുത്തിരുന്നു.
പുലര്‍ച്ചെ രണ്ടരക്ക് ക്ളോക്കില്‍ അലാറം വെച്ച് ഉണര്‍ന്ന് അത്താഴം ഒരുക്കികൊടുക്കുകയും നോമ്പ് തുറക്കുന്ന വേളയില്‍ പ്രത്യേക വിഭവങ്ങള്‍ ഒരുക്കി കൊടുക്കുകയും ചെയ്യുമായിരുന്നു. നോമ്പ് എടുക്കുന്നത് കൊണ്ട് വിശപ്പും ദാഹവും എന്തെന്ന് മനസിലാക്കാന്‍ ഒരാള്‍ക്ക് കഴിയും. ഒരല്‍പ്പം ഭക്ഷണം പോലും വേസ്റ്റാക്കാതിരിക്കാന്‍ താന്‍ ശ്രദ്ധിക്കുന്നതും പൈപ്പ് തുറന്ന് ഒഴുകുന്നത് കണ്ടാല്‍ ഓടിപ്പോയി ടാപ്പ് അടക്കുന്നതും വിശപ്പും ദാഹവും മനസിലാക്കിയത് കൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
