ബ്രെക്സിറ്റ് ഖത്തറിന്‍െ ബ്രിട്ടനിലെ നിക്ഷേപങ്ങളെ ബാധിക്കില്ല –അംബാസഡര്‍
text_fieldsദോഹ: യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനം (ബ്രെക്സിറ്റ്) ഖത്തറിന്‍െറ ബ്രിട്ടനിലെ നിക്ഷേപങ്ങളെ ബാധിക്കില്ളെന്ന് ഖത്തറിലെ ബ്രിട്ടീഷ് അംബാസഡര്‍ അജയ് ശര്‍മ. ഖത്തറും ബ്രിട്ടനും തമ്മില്‍ മികച്ച നയതന്ത്ര, ഉഭയകക്ഷി ബന്ധമാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെ ഇത് ഒരുതരത്തിലും ബാധിക്കില്ല. ഹിതപരിശോധനഫലം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണമോ അടുപ്പമോ കുറക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി തന്‍െറ പ്രസ്താവനയില്‍ വ്യക്തമാക്കിയത് പോലെ ബ്രിട്ടന്‍െറ സമ്പദ്ഘടന സുശക്തമാണ്. വലിയ വാണിജ്യ രാജ്യം കൂടിയാണ് തങ്ങളുടേത്. ബ്രിട്ടന്‍െറ ശാസ്ത്രം, കല, എന്‍ജിനീയറിങ്, സൃഷ്ടിപരത എന്നിവയെ ലോകം ബഹുമാനിക്കുന്നു.
ബ്രിട്ടീഷ് പ്രതിരോധ സംഭരണ മന്ത്രി ഫിലിപ്പ് ഡ്യൂണ്‍ ഫെബ്രുവരിയില്‍ ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രതിരോധമേഖലയില്‍ നിക്ഷേപം വിപുലീകരിക്കേണ്ടതിന്‍െറ ആവശ്യകത ശക്തമായി ഉന്നയിച്ചിരുന്നു. തീവ്രവാദ ഭീഷണിയും മേഖലയില്‍ സമ്മര്‍ദങ്ങള്‍ വര്‍ധിച്ചുവരുന്നതും കാരണം സുരക്ഷ, പ്രതിരോധ മേഖലയിലെ തുടര്‍നിക്ഷേപത്തിന് രാജ്യത്തിന്‍െറ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചുവ്യക്തമാക്കി. ഖത്തറും ബ്രിട്ടനും തമ്മിലുള്ള പ്രതിരോധ ഇടപാടില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 2012 മുതല്‍ ഈ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രത്തിന്‍െറയും താല്‍പര്യങ്ങളുടെയും പങ്കുവെക്കലുകളുടെ അടിസ്ഥാനത്തിലുള്ളതാണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം. വിവിധ മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധം, സുരക്ഷ, വിദേശനയം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ സഹകരണം വിപുലീകരിക്കുമെന്നും അജയ് ശര്‍മ വിശദീകരിച്ചു. ബഹ്റൈനില്‍ സ്ഥിരം സൈനിക ബേസിന്‍െറ നിര്‍മാണം ബ്രിട്ടന്‍ കഴിഞ്ഞവര്‍ഷം തുടങ്ങിയിരുന്നു. ഖത്തറിന് പുറമെ മേഖലയിലെ മറ്റു രാജ്യങ്ങളുമായും ബ്രിട്ടന്‍ ശക്തമായ പ്രതിരോധ സഹകരണം ശക്തമാക്കുന്നുണ്ട്.
വിപണിയിലെ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനങ്ങളിലൊന്നായ ടൈഫൂണ്‍ ബ്രിട്ടനില്‍ നിന്നും ഖത്തര്‍ വാങ്ങുമെന്നാണ് ബ്രിട്ടീഷ് എംബസി പ്രതീക്ഷിക്കുന്നത്. ഖത്തറുമായി ചേര്‍ന്ന് സൈനിക പരിശീലനം ശക്തമാക്കുന്നതിനും ബ്രിട്ടന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വാണിജ്യം, നിക്ഷേപം, വിദ്യാഭ്യാസം, സാംസ്കാരികം, ആരോഗ്യം ഉള്‍പ്പടെയുള്ള മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങളും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അംബാസഡര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടനില്‍ പല മേഖലകളിലും ഖത്തറിന്‍െറ വലിയ നിക്ഷേപങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.